പാലക്കാട്: മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ബി ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ട് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. ഷൂട്ടിംഗ് ആരംഭിച്ച വിവരം മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. വില്ലന്‍ എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടെയാണ് ആറാട്ട്. പുലിമുരുകന് ശേഷം ഉദയ്‌കൃഷ്ണ മോഹന്‍ലാലിന് വേണ്ടി തിരക്കഥ എഴുതുന്നു എന്ന പ്രേത്യകതയുമുണ്ട്. ആക്ഷനും കോമഡിക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും ആറാട്ട് എന്നാണ് റിപ്പോര്‍ട്ട്. 2255 എന്ന നമ്ബറിലുള്ള കറുത്ത വിന്റേജ് ബെന്‍സ് കാറായിരിക്കും ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ വാഹനമെന്നും സൂചനയുണ്ട്. വരിക്കാശ്ശേരി മനയാണ് പ്രധാന ലൊക്കേഷന്‍.
ന്യൂഡല്‍ഹി : ഫ്‌ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് നടത്തിയ കൊലപാതക ശ്രമത്തിന്റെയും കോക്പിറ്റില്‍ നടന്ന ജീവന്മരണ പോരാട്ടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍…
തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരെ കൊണ്ടുവിടാനും വന്നിറങ്ങുന്നവരെ കൂട്ടിക്കൊണ്ടുപോകാനുമെത്തുന്ന വാഹനങ്ങള്‍ക്ക് അദാനി ഗ്രൂപ്പ് താങ്ങാനാവാത്ത പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തി.…
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…