Kerala

ലാല്‍ സാറെ പോലെയുള്ള ആര്‍ട്ടിസ്റ്റുകളെ കാണുമ്പോള്‍ ഉള്ളില്‍ നിന്നും വരുന്ന ഒന്നുണ്ട് ‘ബഹുമാനം.” ; ട്വല്‍ത്ത്മാൻ്റെ’ ലൊക്കേഷന്‍ അനുഭവം പങ്കുവച്ച് സഹ സംവിധായിക രേഷ്മ ശിവകുമാര്‍

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ‘ട്വല്‍ത്ത്മാൻ്റെ’ ലൊക്കേഷന്‍ അനുഭവം പങ്കുവച്ച് സഹ സംവിധായിക രേഷ്മ ശിവകുമാര്‍. താര ജാഡയില്ലാത്ത മോഹന്‍ലാലിനെക്കുറിച്ചാണ് രേഷ്മയുടെ കുറിപ്പ്. ഒരു ഷോട്ടിനായി കാത്തു നില്‍ക്കേണ്ടി വന്നാല്‍ സഹസംവിധായകരെ ചീത്ത വിളിക്കുന്ന ആര്‍ട്ടിസ്റ്റുള്‍ ഉള്ള ഇന്‍ഡസ്ട്രിയിലാണ് സ്വന്തം കാരവാനില്‍ പോലും പോകാതെ കാത്തിരിക്കുന്ന മോഹന്‍ലാലിനെപ്പോലെ ഒരാള്‍ ഉള്ളതെന്ന് രേഷ്മ ശിവകുമാര്‍ പറഞ്ഞു.

ലാലേട്ടന്റെ അഭിനയം ക്യാമറയ്ക്ക് പിന്നില്‍ നിന്ന് ആസ്വദിക്കാമെന്ന് കരുതിയിരിക്കുമ്പോള്‍ തന്നെ വിസ്മയിപ്പിക്കുന്ന ഒരു സംഭവം ഉണ്ടായതെന്ന് രേഷ്മ പറയുന്നു. മോഹന്‍ലാല്‍ ഇല്ലാത്ത മറ്റൊരു ഷോട്ടിന് വേണ്ടി ബാഗ്രൗണ്ട് സെറ്റ് ചെയ്യാന്‍ സഹായിക്കുന്ന താരത്തിനെയാണ് താന്‍ അവിടെ കണ്ടതെന്ന് രേഷ്മ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. മോഹന്‍ലാല്‍ സഹായിക്കുന്നതിന്റെ വീഡിയോയും രേഷ്മ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

“ട്വല്‍ത്ത്മാന്റെ ഷൂട്ടിങ് ലൊക്കോഷനില്‍ ഞങ്ങള്‍ എല്ലാവരും ലാല്‍ സാര്‍ ജോയിന്‍ ചെയ്യുന്ന ദിവസം നോക്കിയിരിക്കുകയായിരുന്നു. ഇടുക്കിയിലെ തണുപ്പിലെ ഷൂട്ടിംഗില്‍ ലാല്‍സാര്‍ ജോയിന്‍ ചെയ്യുന്ന ദിവസം എനിക്ക് വയ്യാതെ ആയി. പിന്നീടുള്ള മൂന്നാല് ദിവസം പനി പിടിച്ച് ഹോട്ടല്‍ റൂമില്‍ ഇരിക്കുമ്പോഴും മനസ്സ് മൊത്തം സെറ്റിലായിരുന്നു. ഒടുവില്‍ കൊറോണ ടെസ്റ്റിന് ശേഷം നെഗറ്റീവ് റിസള്‍ട്ടുമായി ഞാന്‍ വീണ്ടും സെറ്റില്‍ തിരിച്ചെത്തി. അന്ന് ഉണ്ണിമുകുന്ദന്റെ ബെര്‍ത്ത്‌ഡെ കൂടിയായിരുന്നു. ഷൂട്ട് ഇല്ലാഞ്ഞിട്ടും സാര്‍ അന്ന് ബര്‍ത്ത് ഡേ ആഘോഷിക്കാന്‍ സെറ്റില്‍ എത്തി. കഴിഞ്ഞ മൂന്നു ദിവസം കാണാത്ത ഒരു പുതിയ മുഖം ആയതുകൊണ്ടായിരിക്കാം ‘ഇതേതാ പുതിയ ഒരാള്‍’ എന്ന് ചോദിച്ചു കൊണ്ട് ലാല്‍ സര്‍ എന്നോട് സംസാരിച്ചു തുടങ്ങി. പിറ്റേദിവസം ഞാന്‍ കൊടുത്ത കോസ്റ്റിയൂമില്‍ലാല്‍ സര്‍ സെറ്റിലെത്തി. എന്റെ ആകാംക്ഷ മൊത്തം ക്യാമറയ്ക്കു പിന്നില്‍ നിന്നുകൊണ്ട് ലാല്‍ സാറുടെ അഭിനയം നേരിട്ട് കാണാം എന്നതില്‍ ആയിരുന്നു. എന്നാല്‍ എന്നെ വിസ്മയിപ്പിച്ച മറ്റൊരു കാഴ്ചയാണ് ഞാന്‍ അവിടെ കണ്ടത്.

ലാല്‍ സാര്‍ സെറ്റില്‍ എത്തിയിട്ടും ഷോട്ടിന് സമയം ആവാത്തത് കൊണ്ട് അവിടെ നടന്നുകൊണ്ടിരുന്ന മറ്റൊരു ഷോട്ടിന് ബാഗ്രൗണ്ട് സെറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ആര്‍ട്ട് അസിസ്റ്റന്റ് ശരത്തിനെ സഹായിക്കുന്ന ലാല്‍ സര്‍. റെഡി ആയി വന്നിട്ട് കുറച്ചുനേരം സ്വന്തം ഷോട്ട് ആയി കാത്തു നില്‍ക്കേണ്ടി വന്നാല്‍ കൂട്ടിക്കൊണ്ടുവന്ന് അസിസ്റ്റന്റ് ഡയറക്ടറെ ചീത്ത വിളിക്കുന്ന ആര്‍ട്ടിസ്റ്റ് ഉള്ള ഈ ഇന്‍ഡസ്ട്രിയില്‍. ഒരു പരാതിയുമില്ലാതെ എത്രനേരം വേണമെങ്കിലും കൊടുത്ത കോസ്റ്റൂമില്‍ സ്വന്തം കാരവാനില്‍ പോലും പോകാതെ അടുത്ത ഷോട്ട് നായി സെറ്റില്‍ തന്നെ ഇരിക്കുന്ന ലാല്‍ സാറെ പോലെയുള്ള ആര്‍ട്ടിസ്റ്റുകളെ കാണുമ്പോള്‍ ഉള്ളില്‍ നിന്നും വരുന്ന ഒന്നുണ്ട് ‘ബഹുമാനം.” എന്നായിരുന്നു രേഷ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്

Anandhu Ajitha

Recent Posts

മൺറോ സിദ്ധാന്തത്തിന്റെ തുടർച്ച! വെനസ്വേലയിൽ യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്ത് ?

ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ അമേരിക്ക നടത്തുന്ന ഇടപെടലുകൾക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറയെ ബന്ദിയാക്കിയതടക്കം ഇപ്പോൾ ഡൊണാൾഡ്…

40 minutes ago

കിറുകൃത്യമായ അകലങ്ങളിൽ ജെറ്റ് പ്രവാഹങ്ങൾ ! 3I/ATLAS ഏലിയൻ ടെക്‌നോളജി

3I/ATLAS എന്ന നക്ഷത്രാന്തര അതിഥിയെക്കുറിച്ചുള്ള കണ്ടെത്തലുകൾ പ്രപഞ്ചശാസ്ത്രത്തിലെ ഏറ്റവും ആവേശകരമായ അധ്യായങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. സാധാരണയായി നമ്മുടെ സൗരയൂഥത്തിൽ കാണപ്പെടുന്ന വാൽനക്ഷത്രങ്ങൾ…

45 minutes ago

വിമർശനങ്ങൾക്കിടയിലും വജ്രമായി തിളങ്ങാനുള്ള വേദ വഴി എന്താണ് | SHUBHADINAM

വിമർശനങ്ങളെയും പ്രതിസന്ധികളെയും നേരിട്ട് എങ്ങനെ ഒരു വ്യക്തിക്ക് ഔന്നത്യത്തിൽ എത്താം എന്നതിനെക്കുറിച്ച് വേദങ്ങളിൽ മനോഹരമായ ദർശനങ്ങൾ നൽകുന്നുണ്ട്.വേദകാലഘട്ടത്തിലെ ചിന്തകളനുസരിച്ച് ഒരു…

55 minutes ago

വെനസ്വേലയുടെ ഭാവി അമേരിക്ക തീരുമാനിക്കുമെന്ന് ട്രമ്പ് ! വിചാരണയ്ക്കായി മഡൂറോയെയും ഭാര്യയെയും യുദ്ധക്കപ്പലിൽ ന്യൂയോർക്കിലേക്ക് കൊണ്ടുപോകുന്നു

വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…

12 hours ago

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം! പൂജപ്പുരയിൽ ട്യൂഷൻ സെന്റർ ഉടമ അറസ്റ്റിൽ

തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…

13 hours ago

ഗുവാഹാത്തിയിൽ വാഹനാപകടം ! നടൻ ആശിഷ് വിദ്യാർത്ഥിയും ഭാര്യയ്ക്കും പരിക്ക്

ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…

13 hours ago