തൃശൂര്‍: മെഗാസ്റ്റാര്‍ മോഹന്‍ലാലിന്റെ കാര്‍ ക്ഷേത്ര നടയില്‍ പ്രവേശിപ്പിച്ചതിന് സുരക്ഷാ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ്. ഗുരുവായൂര്‍ ക്ഷേത്രത്തിലാണ് സംഭവം. മോഹന്‍ലാല്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയതായിരുന്നു. നടയ്ക്ക് മുമ്പിലേക്ക് താരത്തിന്റെ കാര്‍ കൊണ്ടുവരാനായി ഗേറ്റ് തുറന്നു കൊടുക്കുകയായിരുന്നു സുരക്ഷാ ജീവനക്കാര്‍.
എന്നാല്‍ മോഹന്‍ലാലിന്റെ കാര്‍ മാത്രം എന്തുകൊണ്ടാണ് പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ നോട്ടിസ് നല്‍കി. കൂടാതെ ഈ മൂന്ന് സുരക്ഷാ ജീവനക്കാരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്താനും നിര്‍ദേശം നല്‍കി.
എന്നാല്‍ മൂന്ന് ഭരണസമിതി അംഗങ്ങള്‍ താരത്തിനൊപ്പം ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ഗേറ്റ് തുറന്ന് നല്‍കിയതെന്നും ജീവനക്കാര്‍ പറഞ്ഞു. വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് താരം വ്യാഴാഴ്ച പുലര്‍ച്ചെ ക്ഷേത്ര ദര്‍ശനത്തിന് എത്തിയത്.
വടക്കേനടയില്‍ നാരായണാലയത്തിന് സമീപത്തെ ഗേറ്റ് തുറന്നാണ് അദ്ദേഹത്തിന്റെ കാര്‍ ക്ഷേത്ര നടയിലേക്ക് കടത്തിവിട്ടത്. സാധാരണ വിവിഐപി വാഹനങ്ങള്‍ തെക്കേനട വഴിയാണ് കടത്തിവിടാറ്. അതേസമയം ദേവസ്വം ഭരണസമിതിയിലെ ചേരിപ്പോരിന്റെ പേരിലാണ് താരത്തിന്റെ വാഹനം കടത്തിവിട്ടത് വിവാദമാക്കുന്നതെന്നും ആരോപണമുയര്‍ന്നു.
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…
ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…
ജമ്മു : ജമ്മു കശ്മീരിലെ ദേശീയ അന്വേഷണ ഏജൻസി (NIA) ആസ്ഥാനത്തിന് സമീപമുള്ള ജനവാസ മേഖലയിൽ നിന്ന് ചൈനീസ് നിർമ്മിത…
ശബരിമല സന്നിധാനത്തെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികൾ കടത്താൻ പ്രതികൾ ചന്ദ്രഗ്രഹണ ദിവസം തിരഞ്ഞെടുത്തതിന് പിന്നിൽ ചില പ്രധാന കാരണങ്ങളുണ്ട്: #sabarimala…