Celebrity

നടൻ മോഹിത് റെയ്‌ന വിവാഹിതനായി; വധു അതിഥി ശര്‍മ;’മഹാദേവന്റെ’ രഹസ്യകല്യാണത്തെ ആഘോഷിച്ച് ആരാധകർ; വൈറൽ ചിത്രങ്ങൾ

ബോളിവുഡ് സിനിമ സീരിയൽ നടൻ മോഹിത് റെയ്‌ന( Mohit Raina) വിവാഹിതനായി. അതിഥി ശര്‍മയാണ് വധു. ദീര്‍ഘകാലങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. സമൂഹമാധ്യമങ്ങിളിലൂടെയാണ് മോഹിത് വിവാഹ വാര്‍ത്ത ആരാധകരെ അറിയിച്ചത്. എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ഥനകളും തനിക്കുണ്ടാകണമെന്ന്‌ മോഹിത് അറിയിച്ചു. ഇന്ന് (ശനിയാഴ്ച) മോഹിത് റെയ്‌ന തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ വിവാഹ ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്. വിവാഹത്തിന്റെ ചിത്രങ്ങൾ ആരാധകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. കാരണം മോഹിത് റെയ്‌നയ്ക്ക് ഇതുവരെ ഒരു കാമുകി ഉണ്ടെന്ന് പോലും സൂചന ലഭിച്ചിരുന്നില്ല.

“സ്നേഹം തടസ്സങ്ങളൊന്നും തിരിച്ചറിയുന്നില്ല, അത് വേലി ചാടുന്നു, മതിലുകൾ കടന്ന് ലക്ഷ്യസ്ഥാനത്ത് എത്തുന്നു, പ്രതീക്ഷയോടെ. ആ പ്രതീക്ഷയും മാതാപിതാക്കളുടെ അനുഗ്രഹവും കൊണ്ട് ഞങ്ങൾ ഇനി രണ്ടല്ല, ഒന്നാണ്. ഈ പുതിയ യാത്രയിൽ നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും വേണം. എന്ന് അദിതിയും മോഹിത്തും,” – വിവാഹ ചിത്രങ്ങൾ പങ്കു വച്ചുകൊണ്ട് മോഹിത് കുറിച്ചു.

തലപ്പാവും വെള്ള ഷെർവാണിയുമാണ് മോഹിത് ധരിച്ചിരിക്കുന്നത് . മഞ്ഞ നിറത്തിലുള്ള ലെഹങ്കയാണ് വിവാഹത്തിന് അദിതി അണിഞ്ഞിരിക്കുന്നത്.

നിരവധി ആരാധകരാണ് പോസ്റ്റിന്പ്രതികരിച്ച് എത്തിയിരിക്കുന്നത്. അഭിനന്ദനങ്ങളും ആശംസകളും കൊണ്ട് കമന്റ് ബോക്സ് നിറയ്ക്കുകയാണ് ആരാധകർ.

ദേവോം കി ദേവ് മഹാദേവ് എന്ന ടെലിവിഷന്‍ സീരിയലിലെ പരമശിവന്റെ വേഷമാണ് മോഹിതിന് പ്രശസ്തി നേടിക്കൊടുത്തത്. ഡോണ്‍ മുത്തു സ്വാമി എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ഉറി-ദ സര്‍ജിക്കല്‍ സ്ര്‌ടൈക്ക്, മിസിസ് സീരിയല്‍ കില്ലര്‍, ഷിദാത് എന്നിവയാണ് മറ്റു ചിത്രങ്ങള്‍. 

അതേസമയം ദേവോൺ കെ ദേവിലെ നടിയായ മൗനി റോയിയുമായി മോഹിത്തിന് ബന്ധമുണ്ടെന്ന് നേരത്തെ ഗോസിപ്പുകൾ ഉണ്ടായിരുന്നു.എന്നാൽ 2018 ലെ ഒരു അഭിമുഖത്തിൽ, മോഹിത് ഗോസിപ്പുകൾ നിഷേധിക്കുകയും മൗനി യഥാർത്ഥത്തിൽ വളരെ നല്ല സുഹൃത്താണെന്നും പറഞ്ഞു.

“എനിക്ക് (ടെലിവിഷൻ) ഇൻഡസ്ട്രിയിൽ വളരെ കുറച്ച് സുഹൃത്തുക്കളേ ഉള്ളൂ, മൗനി മാത്രമാണ് പെൺ സുഹൃത്ത്. അതിനാൽ, ഞാൻ അവളോടൊപ്പം മാത്രമേ കാണാറുള്ളൂ, അതുകൊണ്ടായിരിക്കാം അത്തരം ഡേറ്റിംഗ് ഗോസിപ്പുകൾ പ്രചരിക്കുന്നത്. ഞാൻ വേറെ ഏതെങ്കിലും പെൺകുട്ടിയുമായി കണ്ടിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു”- മോഹിത് റെയ്ന പറഞ്ഞു

admin

Recent Posts

ബദരിനാഥിൽ നിന്നും ശബരിമലയിലേക്ക് കാൽ നടയായി യാത്ര തിരിച്ച് മലയാളി യുവാക്കൾ ; 7 മാസം നീണ്ടു നിൽക്കുന്ന യാത്രാക്കാലയളവിൽ സന്ദർശിക്കുക നിരവധി പുണ്യസ്ഥലങ്ങൾ; ആശംസയറിയിച്ച് കുമ്മനം രാജശേഖരൻ

ബദരിനാഥിൽ നിന്നും ശബരിമലയിലേക്ക് കാൽ നടയായി യാത്ര തിരിച്ച് മലയാളി യുവാക്കൾ. കാസർഗോഡ് സ്വദേശികളായ സനത്കുമാറും സമ്പത്ത്കുമാറുമാണ് ഇന്ന് രാവിലെ…

40 mins ago

മിസൈലിന്റെ വിവരങ്ങൾ പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്ക് ചോർത്തി നൽകി ! ബ്രഹ്‌മോസിലെ മുന്‍ എന്‍ജിനീയര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി

നാഗ്‌പൂർ : പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്കായി വിവരങ്ങൾ ചോർത്തി നൽകിയെന്ന കേസില്‍ ബ്രഹ്‌മോസിലെ മുന്‍ എന്‍ജിനീയര്‍ക്ക് ജീവപര്യന്തം തടവ്. ജീവപര്യന്തം…

2 hours ago

പ്രായമായവരും ശാരീരിക വെല്ലുവിളി നേരിടുന്നവരും ക്ഷേത്രത്തിലെത്താൻ ഇനി ബുദ്ധിമുട്ടില്ല ! ചാർ ധാം തീർത്ഥാടകർക്കായി പുത്തൻ മഹീന്ദ്ര ഥാർ എസ്‌യുവി കേദാർനാഥിലെത്തിച്ച് ഉത്തരാഖണ്ഡ് സർക്കാർ ;വീഡിയോ വൈറൽ

ചാർ ധാം തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി മഹീന്ദ്ര ഥാർ എസ്‌യുവി കേദാർനാഥിൽ എത്തിച്ച് ഉത്തരാഖണ്ഡ് സർക്കാർ. ഇന്ത്യൻ വ്യോമസേനയുടെ ചിനൂക്…

2 hours ago

ഒരാഴ്ച സമയം വേണമെന്ന ആവശ്യം തള്ളി !അമിത് ഷായ്‌ക്കെതിരായ ആരോപണത്തിൽ ഇന്ന് ഏഴുമണിക്ക് മുമ്പ് മറുപടി നൽകണമെന്ന് ജയറാം രമേശിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി :കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള തെളിവ് നൽകാന്‍ ഒരാഴ്ച സമയം അനുവദിക്കണമെന്ന എഐസിസി ജനറൽ സെക്രട്ടറി…

2 hours ago