ഇനി മുഖ്യമന്ത്രിയും പെടും മകളും പെടും കുടുംബം മൊത്തംപെടും , ഒരു അഴിമതിയുടെ തലസ്ഥാനമായി മുഖ്യമന്ത്രിയുടെ കുടുംബം മാറി കഴിഞ്ഞു , ഇപ്പോൾ മാസപ്പടി വിവാദത്തിൽ കേന്ദ്ര ഏജൻസി പിടി മുറുക്കിയിരിക്കുകയാണ് . രാഷ്ട്രീയ ട്രേഡ് യൂണിയൻ നേതാക്കൾക്കും ഉദ്യോഗസ്ഥ മേധാവികൾക്കും 135 കോടി രൂപ നിയമവിരുദ്ധമായി കൈമാറിയെന്ന ആദായനികുതി വകുപ്പ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെകണ്ടെത്തലിനെത്തുടർന്നു കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽ ലിമിറ്റഡിനും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപറേഷനും കേന്ദ്ര കോർപറേറ്റ് അഫയേഴ്‌സ് മന്ത്രാലയം കാരണം കാണിക്കൽ നോട്ടിസ് അയച്ചു. ഫലത്തിൽ ഇത് അന്വേഷണമായി മാറും. സിഎംആർഎൽ നൽകുന്ന വിശദീകരണം നിർണ്ണായകമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് നൽകാത്ത സേവനത്തിന് പണം കൈമാറിയെന്ന ആരോപണത്തിലാകും പ്രധാന അന്വേഷണം. മന്ത്രാലയത്തിനു കീഴിലുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് ഈ കേസ് അന്വേഷിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ഇന്നേക്കകം ബോധിപ്പിക്കാനാണ് കമ്പനികാര്യ അസിസ്റ്റന്റ് രജിസ്റ്റ്രാറുടെ നോട്ടിസ്. സിഎംആർഎൽ കമ്പനിയുടെ 13.4% ഓഹരി ഉടമസ്ഥത കെഎസ്‌ഐഡിസിക്കുള്ളതിനാലാണ് അവർക്കും നോട്ടിസ് അയച്ചത്. ഐഎസ്ബിയുടെ ശുപാർശ അനുസരിച്ച് കേസ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിനു കൈമാറണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ കമ്പനി ഓഹരി ഉടമ ഷോൺ ജോർജ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലെ പ്രധാന ആരോപണങ്ങൾ അടങ്ങുന്ന ചോദ്യാവലിയും നോട്ടിസിനൊപ്പം നൽകിയിട്ടുണ്ട്. 19 ആരോപണങ്ങൾക്കാണു മറുപടി നൽകേണ്ടത്. ഏറെ നിർണ്ണായകമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. കേന്ദ്ര സർക്കാർ 2019 മാർച്ച് ഒന്നിന് സ്വകാര്യമേഖലയിലെ ഖനനം പൂർണമായി നിരോധിച്ചതിനു ശേഷവും സിഎംആർഎൽ കമ്പനിക്ക് ഇത്രയധികം കരിമണൽ എങ്ങനെ ലഭിച്ചുവെന്ന ചോദ്യമാണ് ഇതിൽ ഏറ്റവും പ്രധാനം. ഇതിന് കെ എസ് ഐ ഡി സി നൽകുന്ന മറുപടി നിർണ്ണായകമാണ്.ഈ മറുപടി കിട്ടിയ ശേഷം പിണറായിയുടെ മകൾ വീണാ വിജയനും രമേശ് ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും എല്ലാം കേന്ദ്ര ഏജൻസി നോട്ടീസ് നൽകാൻ സാധ്യതയുണ്ട്. ഇതിൽ കരിമണൽ കർത്തയുടെ കമ്പനിയായ സിഎംആർഎൽ നൽകുന്ന മറുപടിയാകും നിർണ്ണായകം.
രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചെങ്കിലും, അതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും പരിഹാസപരമായ പ്രസ്താവനകളും തുടരുകയാണ്. #rahuleaswar #bailbutpropaganda #fakenarrative #mediabias…
ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…
ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…
ഭാരതത്തിന്റെ പ്രതിരോധ ശേഷിക്ക് വലിയ മുതൽക്കൂട്ട് നൽകിക്കൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിങ് സിസ്റ്റമാണ്…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…