Kerala

അപ്പോളോ ഗ്രൂപ്പ് നിക്ഷേപ തട്ടിപ്പ്: കേരളത്തിൽ 42 ലധികം കേസുകളുള്ള മൂസാ ഹാജി 18 കമ്പനികളുടെ ഡയറക്ടർ; ആകെ മൂലധനം 260 കോടി; ഇ ഡി അന്വേഷണത്തിൽ പ്രതീക്ഷവച്ച് നിക്ഷേപകർ

തിരുവനന്തപുരം: അപ്പോളോ ഗ്രൂപ്പ് നിക്ഷേപ തട്ടിപ്പിൽ പ്രതിയായ സ്ഥാപന മേധാവി മൂസ ഹാജി ചാരപറമ്പിൽ കമ്പനി നിയമമനുസരിച്ച് രജിസ്റ്റർ ചെയ്ത 18 കമ്പനികളുടെ ബോർഡുകളിൽ അംഗമാണെന്ന് റിപ്പോർട്ട്. 11 കമ്പനികളിൽ മുൻ ഡയറക്ടറാണ്. പ്രവർത്തന ക്ഷമമായ കമ്പനികളുടെ ആകെ മൂലധനം ഏകദേശം 260 കോടി രൂപയാണ്. സ്വർണ്ണവ്യാപാരവ്യമായി ബന്ധപ്പെട്ട നിരവധി കമ്പനികൾ ഇയാൾ രജിസ്റ്റർ ചെയ്യുകയും പിന്നീട് അടച്ചു പൂട്ടുകയും ചെയ്തിട്ടുണ്ട്. അപ്പോളോ ജൂവലറിയുടെ നിക്ഷേപ പദ്ധതിയിലൂടെ കോടികൾ സമാഹരിച്ച് മറ്റ് പ്രോജക്ടുകളിൽ നിക്ഷേപിക്കുകയും കാലാവധി കഴിഞ്ഞിട്ടും നിക്ഷേപം തിരികെ നൽകാതെ നിക്ഷേപകരെ വഞ്ചിച്ചതിനുമാണ് പ്രധാനമായും കേസുകളുള്ളത്. 42 കേസുകൾ ഇയാൾക്കെതിരെ കേരള പോലീസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌. ഇ ഡി അന്വേഷണവും പുരോഗമിക്കുന്നു.

ഒക്ടോബര് 17 ന് അപ്പോളോ ഗ്രൂപ്പിന്റെ വിവിധ കേന്ദ്രങ്ങളിൽ ഇ ഡി പരിശോധന നടത്തി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും പണം പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. 11 കേന്ദ്രങ്ങളിലാണ് റെയ്‌ഡ്‌ നടന്നത്, അപ്പോളോ ഗ്രൂപ്പിന്റെയും സമാന ഗ്രൂപ്പിന്റെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും ഡയറക്ടർമാരുടെയും വീടുകളിലും ഓഫീസുകളിലുമാണ് റെയ്‌ഡ്‌ നടന്നത്. റെയ്‌ഡിനെ തുടർന്ന് 52.34 ലക്ഷം രൂപ നിക്ഷേപമുള്ള ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും 27.49 ലക്ഷം രൂപ പണമായി പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു.

ഇ ഡി യുടെ അന്വേഷണത്തിൽ അപ്പോളോ ഗ്രൂപ്പ് ഇത്തരത്തിൽ 82 കോടിയോളം രൂപ സമാഹരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കമ്പനിയുടെ ബാലൻഷീറ്റിൽ വൻ തുക പലിശരഹിത വായ്പ്പയായി കാണിച്ചിരുന്നു. ഇത്തരത്തിൽ അപ്പോളോ ജൂവലറിയുടെ നിക്ഷേപ പദ്ധതിയിലൂടെ കണ്ടെത്തിയ തുക മറ്റ് ഗ്രൂപ്പ് കമ്പനികളിലേക്ക് മാറ്റുകയും തിരുവനന്തപുരത്തും കോഴിക്കോട്ടും ആഡംബര ഹോട്ടൽ പ്രൊജെക്ടുകളിൽ ചെലവഴിക്കുകയും ചെയ്‌തു എന്ന് കണ്ടെത്തിയിട്ടുണ്ട്.

B4 Admin

Recent Posts

ഭീകരരുടെ ചോരക്കളി നടപ്പില്ല. കശ്മീരിലെ ഷോപ്പിയാനില്‍ വന്‍ ഭീകരാക്രമണ പദ്ധതി സുരക്ഷാസേന തകര്‍ത്തു. ഐഇഡി നിര്‍വീര്യമാക്കി സേനയുടെ മിന്നല്‍ ഇടപെടല്‍

ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…

25 minutes ago

സിസിടിവി ബ്ലാങ്ക്, ഡിവിആര്‍ അപ്രത്യക്ഷം. ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ തെളിവ് നശിപ്പിക്കല്‍. ജാമ്യാപേക്ഷയില്‍ നിര്‍ണായക തിരിച്ചടിയാകും

കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…

1 hour ago

ആന്റോ അഗസ്റ്റിന് മാംഗോ ഫോണ്‍ കുരുക്ക്. ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരില്‍ തിരിച്ചുപിടിച്ചതില്‍ ബിനാമി ഇടപാടെന്ന് എക്‌സൈസ്

കല്‍പ്പറ്റ : മുട്ടില്‍ മരംമുറി കേസിലെ പ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡിയുമായ ആന്റോ അഗസ്റ്റിനെയും സഹോദരങ്ങളെയും വീണ്ടും നിയമക്കുരുക്കിലാക്കി…

1 hour ago

പിണറായിയെ കുടുക്കി സര്‍ക്കാരിന്റെ നിയമോപദേശം. വീണ കൈപ്പറ്റിയ 3.28 കോടി മാസപ്പടിയല്ല, കൈക്കൂലി. മുഹമ്മദ് റിയാസും വിചാരണ നിഴലില്‍

കൊച്ചി : കേരള രാഷ്ട്രീയത്തെ ആകെ ഉലച്ച സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,…

3 hours ago

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം. സന്നിധാനത്ത് പാളിയ ആസൂത്രണം. ദേവസ്വം ബോര്‍ഡിന് കാരണം കാണിക്കല്‍, സര്‍ക്കാരിന് തലവേദന

തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…

17 hours ago

മന്ത്രവാദ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ഇരകളായി. ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വിറ്റ മന്ത്രവാദി വലയില്‍

തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…

17 hours ago