arrest
പാലക്കാട്: ബസ് സ്റ്റോപ്പിൽ പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചിരുന്നതിന്റെ പേരിൽ ആക്രമണം അഴിച്ച് വിട്ട സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. കരിമ്പ അങ്ങാടിക്കാട്ടിൽ വീട്ടിൽ സിദ്ധിഖ്, പീരക്കാട്ടിൽ വീട്ടിൽ ഹരീഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികളുടെ പരാതിലാണ് നടപടി. ആക്രമണ സംഘത്തിലെ കൂടുതലാൾക്കാരെ കണ്ടെത്താൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കരിമ്പ എച്ച്എസ്എസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്ക് സദാചാര അക്രമികളിൽ നിന്ന് മർദ്ദനമേറ്റത്. സ്‌കൂളിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചായിരുന്നു ഇരുന്നത്. ഇത് കണ്ട നാട്ടുകാരിൽ ചിലർ എത്തി ചോദ്യം ചെയ്തു. വിദ്യാർത്ഥികളിൽ ചിലർ തിരിച്ച് ചോദ്യം ചെയ്തതോടെ നാട്ടുകാർ കൂട്ടം ചേർന്ന് അവരെ ആക്രമിക്കുകയായിരുന്നു.
അദ്ധ്യാപകന്റെ മുമ്പിൽ വെച്ചാണ് ആക്രമിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റിട്ടും കേസെടുക്കാൻ ആദ്യം പോലീസ് തയ്യാറായില്ലെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. തുടർന്ന് ആശുപത്രിയിലായതോടെയാണ് കേസെടുത്തത്. ഒരുമിച്ചിരുന്നത് ചോദ്യം ചെയ്തതിന് പ്രതികരിച്ചതോടെ നാട്ടുകാർ കൂട്ടമായി എത്തിയാണ് മർദ്ദിച്ചതെന്നും ആരോപണമുണ്ട്. അതേ സമയം ഏറെ വൈകിയും വിദ്യാർത്ഥികൾ സ്ഥിരം ബസ് സ്റ്റോപ്പിൽ ഇരിക്കാറുണ്ടെന്നും ഇത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും പ്രദേശവാസികൾ പറയുന്നു.
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…
ഓപ്പറേഷൻ സിന്ദൂറിനിടെ ഭാരതത്തിന്റെ ആക്രമണത്തിൽ നിന്നും തങ്ങളെ രക്ഷിക്കുവാൻ പാകിസ്താൻ അമേരിക്കയോട് യാചനകൾ നടത്തുവാൻ ലോബിയിങ്ങ് നടത്തിയതിന്റെ രേഖകൾ പുറത്ത്…
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…