Monday, April 29, 2024
spot_img

മദ്രസയിൽ ആൺകുട്ടിയെ പീഡനത്തിന് ഇരയാക്കി; ഉസ്താദ് റഷീദും ശിഷ്യനും പിടിയിൽ

കണ്ണൂർ: ആൺകുട്ടിയെ പീഡിപ്പിച്ച ഉസ്താദും ശിഷ്യനും പിടിയിൽ. മദ്രസയിൽ വച്ച് ഇവർ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പാനൂർ നഗരത്തിലെ മദ്രസയിലാണ് സംഭവം നടന്നത്.

മട്ടന്നുർ സ്വദേശി റഷീദ്, ഇയാളുടെ ശിഷ്യൻ കർണ്ണാടക സ്വദേശി ബിലാൽ എന്നിവരാണ് പിടിയിലായത്.
മദ്രസയ്‌ക്കുള്ളിൽ വെച്ചാണ് ഇവർ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

സംഭവത്തിൽ പോലീസ് പ്രതികളെ പിടികൂടി. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Related Articles

Latest Articles