India

ഭീകരാക്രമണങ്ങളെ ചെറുക്കുന്നതിനായി ജമ്മു കാശ്മീരിലേക്ക് കൂടുതല്‍ സൈനികർ; വില്ലേജ് ഗാർഡുകൾക്ക് ആയുധ പരിശീലനം നൽകാൻ സിആർപിഎഫ്

ശ്രീനഗർ : ആവർത്തിക്കുന്ന ഭീകരാക്രമണങ്ങൾ കണക്കിലെടുത്ത് ജമ്മു കശ്മീരിൽ സിആർപിഎഫ് സുരക്ഷ വർദ്ധിപ്പിച്ചു. ഇതിന്റെ ഭാഗമായി രജൗരി, പൂഞ്ച് മേഖലകളിലാണ് കൂടുതൽ സിആർപിഎഫ് സൈനികരെ വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഭരണകൂടവുമായി നടന്ന അവലോകന ചർച്ചകൾക്ക് ശേഷമായിരുന്നു തീരുമാനം

ഭീകരാക്രമണങ്ങളുണ്ടായാൽ ചെറുക്കുന്നതിനായി വില്ലേജ് ഗാർഡുകൾക്ക് ആയുധ പരിശീലനം നൽകുമെന്നും സിആർപിഎഫ് വ്യക്തമാക്കി. വർദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങളെ തുടർന്നാണ് നടപടി. ആയുധപരിശീലനം നൽകുന്നത് വഴി നിരവധി കുടുംബങ്ങളെ ആക്രമണങ്ങളിൽ നിന്ന് രക്ഷിക്കാൻ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കഴിഞ്ഞ വർഷമാണ് ജമ്മു കശ്മീരിൽ പ്രദേശവാസികൾക്ക് ആയുധ പരിശീലനം നൽകാൻ കേന്ദ്രം തീരുമാനിച്ചത്. ഓഗസ്റ്റ് 15-ന് പദ്ധതി പ്രാബല്യത്തിൽ വന്നു. നേരത്തെ പദ്ധതി പ്രകാരം സൈന്യവും പോലീസും തിരഞ്ഞെടുക്കപ്പെട്ട ഗ്രാമവാസികൾക്ക് പരിശീലനം നൽകിയിരുന്നു.

anaswara baburaj

Recent Posts

സിദ്ധാർത്ഥൻ ക്രൂരമായി ആക്രമിക്കപ്പെട്ടു !പ്രതികൾക്കെതിരായ ആരോപണം ഗുരുതരം;സിബിഐ ഹൈക്കോടതിയിൽ

കൊച്ചി: പൂക്കോട് വെറ്റിറനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗുരുതരമെന്ന് സിബിഐ ഹൈക്കോടതിയില്‍. ക്രൂരമായ…

15 mins ago

കേരളം ഗുരുതര പ്രതിസന്ധിയിൽ പിണറായി ഉറങ്ങുന്നു

സംസ്ഥാനത്ത് അപ്രഖ്യാപിത പവർ കട്ടിന്റെ കാരണങ്ങൾ ഇതാ!

44 mins ago

മസാലബോണ്ട് കേസ് ;തോമസ് ഐസക്കിനെതിരായ ഇഡി അപ്പീൽ പുതിയ ബെഞ്ച് പരി​ഗണിക്കും

എറണാകുളം: മസാലബോണ്ട് കേസിൽ മുൻമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിനെതിരായ ഇഡി അപ്പീൽ പുതിയ ബെഞ്ച് പരി​ഗണിക്കും. നിലവിൽ അപ്പീൽ…

55 mins ago

മദ്ധ്യപ്രദേശിൽ കൈ തളരുന്നു ! കോൺഗ്രസ് മുൻ എം എൽ എ റാം നിവാസ് റാവത്ത് ബിജെപിയിൽ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കോൺ​ഗ്രസിന് വീണ്ടും തിരിച്ചടി. വിജയ്പൂരിലെ മുൻ എംഎൽഎ റാം നിവാസ് റാവത്ത് ബിജെപിയിൽ ചേർന്നു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി…

1 hour ago

കർണ്ണാടകയിലെ തെരഞ്ഞെടുപ്പ് റാലിയിൽ വെളിപ്പെടുത്തൽ നടത്തി പ്രധാനമന്ത്രി

പിന്നിൽ നിന്ന് ആക്രമിക്കുന്ന രാജ്യമല്ല പുതിയ ഭാരതം ! പാകിസ്ഥാനെ പാഠം പഠിപ്പിച്ച് ഭാരതം

1 hour ago

അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ്; ആംആദ്മി- കോൺ​ഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

ദില്ലി; മതാടിസ്ഥാനത്തിലുള്ള സംവരണത്തിനെതിരെ പ്രസം​ഗിച്ച അമിത് ഷായുടെ വീഡിയോ എഡിറ്റ് ചെയ്ത് സംവരണത്തിനെതിരെ സംസാരിക്കുന്ന രീതിയിലാക്കി പ്രചരിപ്പിച്ച കേസിൽ ആംആദ്മി-…

2 hours ago