ഇടുക്കി: ഉപ്പുതറ ചപ്പാത്ത് ടൗണിന് സമീപം മ്ലാമല റോഡിന് അഭിമുഖമായി മുസ്ലിം ആരാധനാലയത്തിനു വേണ്ടി പുഴ കൈയേറി ബഹുനില കെട്ടിടം നിര്‍മിക്കുന്നു. നിര്‍മാണം തുടങ്ങിയപ്പോള്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും പണി തുടര്‍ന്നു. ഇതോടെ നാട്ടുകാര്‍ ജില്ലാ കളക്ടറെ വിവരമറിയിക്കുകയായിരുന്നു.
ഉടുമ്പന്‍ചോല തഹസില്‍ദാര്‍ പോലീസിന്‍റെ സഹായം തേടിയെങ്കിലും സഹായം ലഭിക്കാതെ വന്നതോടെ ജില്ലാ കളക്ടര്‍ നേരിട്ട് ഇടപെട്ടു. പിന്നീടാണ് ഉപ്പുതറ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമെത്തി നിര്‍മാണം തടഞ്ഞത്. ആനവിലാസം വില്ലേജ് ഓഫീസര്‍ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. നിര്‍മാണം തുടര്‍ന്നാല്‍ പോലീസാണ് നടപടിയെടുക്കേണ്ടതെന്നും പുറമ്പോക്ക് ഭൂമിയാണിതെന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞു. ഇതിന് സമീപത്ത് മറ്റ് നിരവധി നിര്‍മാണങ്ങളുമുണ്ട്.
പുഴയുടെ എക്കല്‍മണ്ണ് അടിഞ്ഞുണ്ടായ മേഖലയിലാണ് കല്ലിട്ട് കെട്ടി ബീമുകള്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ചുള്ള നിര്‍മാണം. 2018ലെ മഹാപ്രളയത്തിലും, ഈ മാസം ആദ്യമുണ്ടായ പ്രളയത്തിലും ഈ പ്രദേശത്തെല്ലാം വെള്ളം കയറി. സ്വാഭാവിക നീരൊഴുക്കില്‍ നിന്ന് 15 മീറ്റര്‍ മാറിയേ ഏത് നിര്‍മാണവും ആകാവൂ എന്ന നദീസംരക്ഷണ നിയമത്തിലെ വ്യവസ്ഥകളെല്ലാം ഇവിടെ ലംഘിച്ചു. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാറില്‍ വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, ഉപ്പുതറ, ചപ്പാത്ത് തുടങ്ങിയ മേഖലകളില്‍ വ്യാപക കൈയേറ്റമുണ്ട്. പീരുമേട് തഹസില്‍ദാരുടെ പരിധിയാണ് ഇതിലധികവും.
ദില്ലി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ പിന്നിൽ പ്രവർത്തിച്ച എല്ലാ ഗൂഢാലോചനക്കാരെയും പിടികൂടാൻ സാധിച്ചതായി ആഭ്യന്തരമന്ത്രി അമിത്ഷാ. കേസിൽ ജമ്മു കശ്മീർ…
തിരുവനന്തപുരം മേയറായി ചുമതലയേറ്റതിന് ശേഷം വി വി രാജേഷ് ആദ്യമായി ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ. പദ്ധതിയുടെ ആദ്യ…
ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന് സ്ഥിരീകരിച്ച്…
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…
ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരർ തുർക്കിയിൽ പിടിയിൽ. ഇസ്താംബൂളിലുടനീളം…
ഹോംസ് : മധ്യ സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നിലധികം പേർക്ക്…