Featured

ബഹുരാഷ്ട്ര കമ്പനികളുടെ CEOമാർ അധികവും ഇന്ത്യയിൽ നിന്ന് ! മതിപ്പുളവാക്കുന്നുവെന്ന് ഇലോൺ മസ്‌ക് !!

അടുത്തിടെ ചില ബഹുരാഷ്ട്ര കമ്പനികളുടെ സിഇഒമാരുടെ പേരുകള്‍ അടങ്ങിയ പട്ടിക സമൂഹമാധ്യമമായ എക്‌സില്‍ ശ്രദ്ധ നേടിയിരുന്നു. പട്ടികയിലുള്‍പ്പെട്ട ഇരുപതില്‍പരം സിഇഒമാര്‍ ഇന്ത്യന്‍ വംശജരാണെന്നതായിരുന്നു ശ്രദ്ധ പിടിച്ചുപറ്റാന്‍ പ്രധാന കാരണം. ഇപ്പോഴിതാ ഈ വൈറല്‍ പട്ടിക എക്‌സിന്റെ ഉടമസ്ഥനായ എലോണ്‍ മസ്‌കിന്റെയും ഹൃദയം കീഴടക്കിയിരിക്കുകയാണ്. ഇപ്പോഴിതാ, സിഇഒമാരുടെ പേരുകള്‍ അടങ്ങിയ പട്ടികയ്ക്ക് താഴെ മസ്‌ക് കമന്റ് ചെയ്തിരിക്കുകയാണ്. ഇംപ്രസീവ് എന്നാണ് പോസ്റ്റിന് താഴെ മസ്ക് കുറിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റ്, യൂട്യൂബ്, അഡോബ് എന്ന് തുടങ്ങി നിരവധി കമ്പനികളിൽ ഇത്തരത്തിൽ ഇന്ത്യൻ വംശജരാണ് ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നത്.

പട്ടികയിലുള്‍പ്പെട്ട ഇന്ത്യന്‍ വംശജരായ സിഇഒമാർ ആരാണെന്നു നോക്കാം. ഒന്നമത്തേത് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് സിഇഒയായ സുന്ദര്‍ പിച്ചെയാണ്. തമിഴ്‌നാട്ടിലെ മധുരൈയിലാണ് സുന്ദര്‍ പിച്ചെ ജനിച്ചത്. അടുത്തത്, മൈക്രോ സോഫ്റ്റ് സിഇഒയായ സത്യ നദെല്ലയാണ്. ഹൈദരാബാദിലാണ് സത്യ നദെല്ലയുടെ ജനനം. അതേസമയം, യൂട്യൂബ് സിഇഒയായ നീല്‍ മോഹന്‍ യു.എസിലാണ് ജനിച്ചതെങ്കിലും നീല്‍ മോഹന്റെ മാതാപിതാക്കൾ ഇന്ത്യൻ വംശജരാണ്. കൂടാതെ, അഡോബ് സിഇഒയായ ശന്തനു നാരായണനും ഹൈദരാബാദിലാണ് ജനിച്ചത്. അതേസമയം, വേള്‍ഡ് ബാങ്ക് ഗ്രൂപ്പ് സിഇഒയായ അജയ് ബന്‍ഗ പൂനെയിലാണ് ജനിച്ചത്.

എന്തിനേറെ പറയുന്നു, നെറ്റ്ആപ്പ് സിഇഒയായ ജോര്‍ജ് കുര്യന്‍ ഒരു കേരളീയനാണ്. അതേസമയം, ഐബിഎം സിഇഒയായ അരവിന്ദ് കൃഷ്ണ ആന്ധ്രാപ്രദേശിലാണ് ജനിച്ചത്. കൂടാതെ, ആല്‍ബര്‍ട്ട്‌സണ്‍സ് സിഇഒയായ വിവേക് ശങ്കരനും ഇന്ത്യന്‍ വംശജനാണു. പാലോ ആള്‍ട്ടോ നെറ്റ്‌വര്‍ക്‌സ് സിഇഒയായ നികേഷ് അറോറ ജനിച്ചതും ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ്. കൂടാതെ, അരിസ്റ്റ് നെറ്റ് വര്‍ക്ക് സിഇഒ ലണ്ടനിലാണ് ജനിച്ചതെങ്കിലും മാതാപിതാക്കള്‍ ഇന്ത്യന്‍ വംശജരാണ്. അതുപോലെ, നൊവാര്‍ട്ടിസ് സിഇഒയായ വസന്ത് നരസിംഹന്‍ പിറ്റ്‌സ്ബര്‍ഗിലാണ് ജനിച്ചതെങ്കിലും മാതാപിതാക്കള്‍ ഇന്ത്യന്‍ വംശജരാണ്. കൂടാതെ, സ്റ്റാര്‍ബക്‌സ് സിഇഒയായ ലക്ഷ്മണ്‍ നരസിംഹനും പൂനെയിലാണ് ജനിച്ചത്. ഫ്‌ളെക്‌സ് സിഇഒയായ രേവതി അദ്വെതിയും കോഗ്നിസന്റ് സിഇഒയായ രവി കുമാറും ഒണ്‍ലിഫാന്‍സ് സിഇഒയായ അംരാപലി ഗാനും ഇന്ത്യയിലാണ് ജനിച്ചത്. അതേസമയം, വെഫെയര്‍ സിഇഒയായ നീരജ് ഷായുടെയും വിമിയോ സിഇഒയുടെയും മാതാപിതാക്കള്‍ ഇന്ത്യന്‍ വംശജരാണ്. അങ്ങനെ നിരവധി ടെക്, നോൺ-ടെക് കമ്പനികളിലെ ഉന്നത സ്ഥാനങ്ങൾ കൈയാളുന്നത് ഇന്ത്യൻ വംശജരായ എക്‌സിക്യൂട്ടീവുകളാണ്.

Anandhu Ajitha

Recent Posts

ബോണ്ടി ബീച്ച് ജിഹാദിയാക്രമണം ! ജൂതമത വിശ്വാസികൾക്കെതിരെ വെടിയുതിർത്തത് പാകിസ്ഥാൻകാരായ ബാപ്പയും മകനും ; ആറ് വർഷം മുമ്പേ ഐഎസുമായി ബന്ധം സ്ഥാപിച്ചിരുന്നതായി സംശയം; കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ നടന്ന 15 പേർ കൊല്ലപ്പെട്ട ജിഹാദിയാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ…

25 minutes ago

പഹൽഗാം ഭീകരാക്രമണത്തിൽ എൻ ഐ എ കുറ്റപത്രം ഇന്ന് I PAHALGAM CHARGESHEET

പഹൽഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരണമാർ മൂന്നു ലഷ്‌കർ ഭീകരരെന്ന് സൂചന ! കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ !…

2 hours ago

ഓസ്‌ട്രേലിയയിൽ ഹമാസ് അനുകൂല ഭീകര സംഘം അഴിഞ്ഞാടി ! മുന്നറിയിപ്പുകൾ അവഗണിച്ചു I BONDI BEACH ATTACK

അന്നേ പറഞ്ഞതല്ലേയെന്ന് ഇസ്രായേൽ ! ഓസ്‌ട്രേലിയ തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപണം ! ലോകമെമ്പാടും കനത്ത സുരക്ഷ ! ഭീകരരുടെ…

2 hours ago

അന്യഗ്രഹ ജീവികളുടെ തെളിവുകൾ നശിപ്പിക്കാൻ ശ്രമം ? യുഎഫ്ഒ ടൗണിൽ വൻ തീപിടിത്തം!!!

സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…

5 hours ago

മീഥൈൽ ആൽക്കഹോൾ പുറത്ത് വിടുന്നു ! വീണ്ടും ഞെട്ടിച്ച് 3I/ATLAS.

പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…

5 hours ago

ഗാസയിൽ മിന്നൽ ആക്രമണം ! ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി കൂടി വധിച്ച് ഇസ്രയേൽ

ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…

5 hours ago