ശ്രീകൃഷ്ണജയന്തി ഘോഷയാത്രയിൽ കൃഷ്ണനായി യഹിയ
കോഴിക്കോട് : ശ്രീകൃഷ്ണജയന്തി ഘോഷയാത്രയിൽ കൃഷ്ണനായി ഏഴ് വയസ്സുകാരൻ യഹിയ. ഉമ്മുമ്മ ഫരീദയ്ക്കൊപ്പമാണ് ഇടയ്ക്ക് പെയ്തിറങ്ങിയ മഴയെപ്പോലും അവഗണിച്ച് യഹിയ വീൽ ചെയറിൽ ശ്രീകൃഷ്ണനായി എത്തിയത്. അസുഖം മാറിയാൽ കൃഷ്ണനായി നടന്ന് പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും യഹിയ പറഞ്ഞു.
തലശ്ശേരി സ്വദേശിയായ യഹിയ അസുഖം ബാധിച്ച് അരയ്ക്ക് താഴെ തളർന്നതിനെ തുടർന്ന് ചികിത്സയിലാണ്. കോഴിക്കോട് ചികിത്സയ്ക്ക് എത്തിയപ്പോള് കൃഷ്ണനാവണമെന്ന ആഗ്രഹം യഹിയ പറഞ്ഞതിനെ തുടർന്ന് മാതാപിതാക്കളുടെ പരിപൂർണ സമ്മതത്തോടെയാണ് ശ്രീകൃഷ്ണവേഷം കെട്ടിയത്.
സംസ്ഥാനത്തുടനീളം നടന്ന വർണാഭമായ ശോഭായാത്രയിൽ രണ്ടര ലക്ഷത്തോളം ഉണ്ണിക്കണ്ണന്മാരാണ് അണിനിരന്നത്. തിരുവനന്തപുരം പാളയത്ത് നിന്ന് ആരംഭിച്ച ശോഭയാത്രയുടെ തത്സമയ കാഴ്ച തത്വമയിയിലൂടെ ആയിരങ്ങൾ വീക്ഷിച്ചു.
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…