Friday, May 10, 2024
spot_img

ശ്രീകൃഷ്ണനാകണമെന്ന ആഗ്രഹത്തിന് ഉമ്മയുടെയും ബാപ്പയുടെയും പിന്തുണ; ശ്രീകൃഷ്ണനായി ഹൃദയം കവർന്ന് ഏഴ് വയസ്സുകാരൻ യഹിയ

കോഴിക്കോട് : ശ്രീകൃഷ്ണജയന്തി ഘോഷയാത്രയിൽ കൃഷ്ണനായി ഏഴ് വയസ്സുകാരൻ യഹിയ. ഉമ്മുമ്മ ഫരീദയ്ക്കൊപ്പമാണ് ഇടയ്ക്ക് പെയ്തിറങ്ങിയ മഴയെപ്പോലും അവഗണിച്ച് യഹിയ വീൽ ചെയറിൽ ശ്രീകൃഷ്ണനായി എത്തിയത്. അസുഖം മാറിയാൽ കൃഷ്ണനായി നടന്ന് പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും യഹിയ പറഞ്ഞു.

തലശ്ശേരി സ്വദേശിയായ യഹിയ അസുഖം ബാധിച്ച് അരയ്ക്ക് താഴെ തളർന്നതിനെ തുടർന്ന് ചികിത്സയിലാണ്. കോഴിക്കോട് ചികിത്സയ്ക്ക് എത്തിയപ്പോള്‍ കൃഷ്ണനാവണമെന്ന ആഗ്രഹം യഹിയ പറഞ്ഞതിനെ തുടർന്ന് മാതാപിതാക്കളുടെ പരിപൂർണ സമ്മതത്തോടെയാണ് ശ്രീകൃഷ്ണവേഷം കെട്ടിയത്.

സംസ്ഥാനത്തുടനീളം നടന്ന വർണാഭമായ ശോഭായാത്രയിൽ രണ്ടര ലക്ഷത്തോളം ഉണ്ണിക്കണ്ണന്മാരാണ് അണിനിരന്നത്. തിരുവനന്തപുരം പാളയത്ത് നിന്ന് ആരംഭിച്ച ശോഭയാത്രയുടെ തത്സമയ കാഴ്ച തത്വമയിയിലൂടെ ആയിരങ്ങൾ വീക്ഷിച്ചു.

Related Articles

Latest Articles