Kerala

സ്‌കൂളുകളിൽ അറബിക് പഠനം ശക്തമാക്കാൻ നീക്കം ! സൗദി അറേബ്യയുമായി സഹകരണത്തിനുള്ള സാധ്യത തേടി സംസ്ഥാന സർക്കാർ

സംസ്ഥാനത്തെ സ്‌കൂളുകളിലെ അറബിക് പഠനത്തിനായി കേരള സർക്കാർ സൗദി അറേബ്യയുമായി സഹകരണത്തിന് ശ്രമിക്കുന്നതായി റിപ്പോർട്ട്. സൗദി അറേബ്യയിലെ പ്രമുഖ സർവ്വകലാശാലകൾ ഇതിനോടകം സ്‌കൂൾ തലത്തിൽ അറബിക് പഠനത്തെ പിന്തുണയ്ക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചതായാണ് വിവരം.

സംസ്ഥാന കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങിന് മുന്നിൽ (എസ്‌സിഇആർടി) സഹകരിച്ച് പ്രവർത്തിക്കാനുള്ള സാധ്യത മുന്നോട്ടുവച്ചിട്ടുണ്ട്. ഇത് യാഥാർത്ഥ്യമായാൽ, ഇതാദ്യമായാണ് എസ്‌സിഇആർടിഒരു വിദേശ രാജ്യവുമായി സഹകരിക്കുന്നത്.

പൊതുവിദ്യാഭ്യാസ മന്ത്രി, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, എംഎൽഎമാർ, ആസൂത്രണ ബോർഡ് പ്രതിനിധി എന്നിവരടങ്ങുന്ന എസ്‌സിഇആർടി ഗവേണിംഗ് ബോഡി ഈ സാധ്യത പരിഗണിക്കുകയും മറ്റൊരു രാജ്യവുമായുള്ള ബന്ധം ഉൾപ്പെടുന്നതിനാൽ സംസ്ഥാന സർക്കാരിന് കൈമാറാൻ തീരുമാനിക്കുകയും ചെയ്തു.നിർദ്ദേശം പരിശോധിച്ച ശേഷം, അറബി പഠനത്തിനുള്ള പിന്തുണ എങ്ങനെ നൽകുമെന്നതിനെക്കുറിച്ച് ദില്ലിയിലെ സൗദി എംബസിയുമായി ചർച്ച നടത്താൻ സർക്കാർ എസ്‌സിഇആർടി ഡയറക്ടറെ ചുമതലപ്പെടുത്തി.

ലഭ്യമാകുന്ന പ്രാഥമിക വിവരങ്ങൾ അനുസരിച്ച് സഹകരണത്തിൽ അദ്ധ്യാപകർക്കുള്ള പരിശീലനം ഉൾപ്പെടുന്നു. ഇത് ഒന്നുകിൽ സൗദി അറേബ്യയിലെ സർവകലാശാലകളിൽ നൽകും അല്ലെങ്കിൽ അവിടെ നിന്നുള്ള വിദഗ്ധർ ഇവിടെ എത്തി അദ്ധ്യാപകർക്ക് പരിശീലനം നൽകും. ചർച്ചകൾ വിജയകരമാണെങ്കിൽ ഈ വർഷം തന്നെസഹകരണത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും.

സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർഥികൾ നിലവിൽ എസ്‌സിഇആർടി തയ്യാറാക്കിയ അറബിക് പാഠങ്ങളാണ് പഠിക്കുന്നത്. സംസ്ഥാനത്തെ 5,509 സ്‌കൂളുകളിലായി 9.32 ലക്ഷം വിദ്യാർത്ഥികളാണ് അറബിക് പഠിപ്പിക്കുന്നത്. 6,703 അധ്യാപകരാണ് ഇവർക്കുള്ളത്. ഹയർസെക്കൻഡറി വിഭാഗത്തിൽ 3000 കുട്ടികളാണ് അറബിക് പഠിക്കുന്നത്. ഇവർക്കായി 200 അദ്ധ്യാപകരുണ്ട്

Anandhu Ajitha

Recent Posts

കമ്മ്യുണിസ്റ്റ് പച്ചയെന്ന അപകടകാരി ! ഈ വിദേശി എങ്ങനെയാണ് കേരളത്തിന്റെ പരിസ്ഥിതിയെ മുടിപ്പിച്ചത് ?

കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…

1 hour ago

കണ്ണൂർ പാനൂരിൽ സിപിഎമ്മിന്റെ വടി വാൾ ആക്രമണം ! യുഡിഎഫ് പ്രകടനത്തിന് നേരെ സ്ഫോടകവസ്തു വെറിഞ്ഞു !അക്രമികളെത്തിയത് സിപിഎം പതാക മുഖത്ത് കെട്ടി

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…

2 hours ago

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി! 2 കുട്ടികൾ ഉൾപ്പെടെ 9 പേർക്ക് പരിക്ക്, 2 പേരുടെ നില അതീവ ഗുരുതരം

പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…

2 hours ago

കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവ് !!!നഗരസഭയിലെ വമ്പൻ വിജയത്തിന് തിരുവനന്തപുരത്തെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…

2 hours ago

തിരുവനന്തപുരത്ത് കണ്ടത് ജനാധിപത്യത്തിന്റെ സൗന്ദര്യം ! നഗരസഭ ബിജെപി പിടിച്ചതിൽ പ്രതികരിച്ച് ശശി തരൂർ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ്‌ നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…

4 hours ago

‘ക്ഷേമപെൻഷൻ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വെച്ചു!! ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വോട്ടർമാർക്കെതിരെ അധിക്ഷേപ പരാമർശവുമായി എം.എം മണി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…

7 hours ago