Kerala

മലയാളത്തിൽ കൈനിറയെ ചിത്രങ്ങളുമായി ഉണ്ണി മുകുന്ദൻ; താരം നായകനായിയെത്തുന്ന പാൻ ഇന്ത്യൻ ബിഗ്‌ ബഡ്‌ജറ്റ്‌ തെലുങ്ക് സിനിമയുടെ പ്രഖ്യാപനം ഉടൻ

മലയാളത്തിന്റെ സ്വന്തം മസിലളിയൻ ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ തെലുങ്ക് സിനിമ വരുന്നു. പാൻ ഇന്ത്യൻ പ്രൊജക്റ്റ്‌ ആയി ഒരുങ്ങുന്ന ബിഗ്‌ ബഡ്‌ജറ്റ്‌ ചിത്രത്തിന്റെ പ്രഖ്യാപനം ദസറക്ക്‌ ഉണ്ടാകുമെന്നാണ് സൂചന.

തെലുങ്ക് സിനിമ പ്രേക്ഷകർക്ക്‌ സുപരിചിതനാണ് ഉണ്ണി മുകുന്ദൻ. മുൻപ് ബാഗമതി, ജനത ഗാരേജ്‌ എന്നീ തെലുങ്ക് ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം ചെയ്തിട്ടുള്ള ഉണ്ണി വരാനിരിക്കിന്ന രവി തേജ ചിത്രം ഖിലാഡിയിലും ഒരു മുഖ്യ വേഷം ചെയ്തിട്ടുണ്ട്‌.

താരത്തിന്റെ ഒട്ടേറെ മലയാള ചിത്രങ്ങൾ ഇനി പുറത്തുവരാനുണ്ട്. അടുത്തതായി റിലീസ് ചെയ്യുക, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ‘ഭ്രമം’ എന്ന സിനിമയാണ്. ആമസോൺ പ്രൈമിൽ ഒക്ടോബർ ഏഴാം തീയതിയാണ് റിലീസ്.

മാത്രമല്ല നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത്‌ ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘മേപ്പടിയാൻ’ ചിത്രീകരണം പൂർത്തിയാക്കിയ സിനിമയാണ്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്‌. ഒരു പക്കാ ഫാമിലി എന്റർടൈനറായ മേപ്പടിയാനിൽ അഞ്ജു കുര്യനാണ് നായിക.

അതേസമയം മോഹൻലാലിനൊപ്പം ’12th മാൻ’ സിനിമയിലും ഉണ്ണി മുകുന്ദൻ വേഷമിടുന്നുണ്ട്. ഈ സിനിമയുടെ സെറ്റിൽ വച്ചായിരുന്നു ഉണ്ണിയുടെ ഇപ്രാവശ്യത്തെ പിറന്നാൾ ആഘോഷവും.

ഉണ്ണി മുകുന്ദൻ നായകനാകുന്ന മറ്റൊരു ചിത്രമാണ് ‘ഷെഫീക്കിന്റെ സന്തോഷം’. ഗുലുമാൽ എന്ന ടി.വി. ഷോയുടെ അവതാരകനായിരുന്ന അനൂപ് രചനയും സംവിധാനവും നിർവഹിക്കും. ഉണ്ണി മുകുന്ദൻ ഫിലിംസും ബാദുഷയും ചേർന്നാണ് സിനിമ നിർമിക്കുന്നത്. മേപ്പടിയാന് ശേഷം ഉണ്ണി മുകുന്ദൻ ഫിലിംസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഷെഫീക്കിന്റെ സന്തോഷം’.

വിയാന്‍ വിഷ്ണു സംവിധാനം ചെയ്ത ഷിബു ജി. സുശീലന്‍ നിര്‍മ്മിച്ച ‘ഏക് ദിന്‍’ എന്ന ചിത്രത്തിലെ നായകനും ഉണ്ണിയാണ്.

ഉണ്ണി മുകുന്ദൻ നായകനാകുന്ന പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറാണ് ‘പപ്പ’. ഈ ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു മോഹനാണ്. യുവരാഷ്ട്രീയ നേതാവായ ‘പയസ് പരുത്തിക്കാടന്‍’ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ എത്തുന്നത്. ഖദറും കഴുത്തിൽ കുരിശു മാലയുമിട്ട് കട്ട കലിപ്പിലിരിക്കുന്ന താരത്തിന്‍റെ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്.

കൂടാതെ പുലിമുരുകൻ, മധുരരാജ തുടങ്ങിയ മാസ്സ് സിനിമകൾ സംവിധാനം ചെയ്ത വൈശാഖും ഉണ്ണി മുകുന്ദനും മല്ലു സിംഗിനു ശേഷം നീണ്ട എട്ടു വർഷത്തെ ഇടിവേള കഴിഞ്ഞു വീണ്ടും ഒന്നിക്കുന്ന ആക്ഷൻ ചിത്രമാണ് ‘ബ്രൂസ് ലീ’. 25 കോടിയോളം മുതൽ മുടക്കിൽ ഒരുങ്ങുന്ന മാസ്സ്‌ ആക്ഷൻ എന്റർടൈനർ നിർമ്മിക്കുന്നത്‌ ഉണ്ണി മുകുന്ദൻ ഫിലിംസ് ബാനറിലാണ്. എന്തായാലും മലയാളികളുടെ പ്രിയനടന് കൈനിറയെ സിനിമകളാണ് ഇപ്പോൾ

admin

Recent Posts

ഫാറൂഖ് അബ്ദുള്ളയുടെ റാലിയിൽ കൂട്ട തല്ല് ! കത്തിക്കുത്തിൽ 3 പേർക്ക് ഗുരുതര പരിക്ക് ; കേസെടുത്ത് പോലീസ്

ശ്രീനഗർ: നാഷണൽ കോൺഫെറൻസിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിക്കുത്ത് നടന്നതായി റിപ്പോർട്ട്. കത്തിക്കുത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ റാലിക്കിടെയായിരുന്നു…

27 mins ago

‘ഇബ്രാഹിം റെയ്‌സിയുടെ മരണം ഞെട്ടിച്ചു’! ഇറാൻ പ്രസിഡന്റിന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി നരേന്ദ്രമോദി

ദില്ലി: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് പ്രധാനമന്ത്രി ദുഃഖം…

2 hours ago

അപ്രതീക്ഷിതം, ഞെട്ടൽ വിട്ടുമാറാതെ ഇറാൻ ! ജനകീയ സമരങ്ങളെ അടിച്ചമർത്തിയ ഏകാധിപതിയെന്ന് പാശ്ചാത്യ ലോകം വിലയിരുത്തുമ്പോഴും ഇന്ത്യയുമായി ഊഷ്മള ബന്ധം! ഇബ്രാഹിം റെയ്‌സി ഇറാന്റെ കനത്ത നഷ്ടമായി മാറുമ്പോൾ

ടെഹ്‌റാൻ: പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ വിങ്ങുകയാണ് ഇറാൻ. ആഭ്യന്തര പ്രക്ഷോഭങ്ങളും ബാഹ്യ സംഘർഷങ്ങളും ഇറാനെ ഗ്രസിച്ച് നിൽക്കുന്ന…

2 hours ago

പ്രാർത്ഥനകൾ വിഫലം! ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍

ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍. പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ…

3 hours ago

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

4 hours ago

ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെക്കുറിച്ച് ഇപ്പോഴും സൂചനകളില്ല; ജീവനോടെ ആരും അവശേഷിക്കാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തകർ; തിരച്ചിൽ ഉർജ്ജിതം

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…

4 hours ago