India

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവയ്‌ക്കുകയാണെന്ന് എംപിയും നടിയുമായ മിമി ചക്രവർത്തി!മമതാ ബാനർജിക്ക് രാജിക്കത്ത് കൈമാറി; തന്റെ പ്രവർത്തനങ്ങളെ ആരും കാണുന്നില്ലെന്നും ആരോപണം

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജി വയ്ക്കുന്നുവെന്ന തീരുമാനമറിയിച്ച് എംപിയും ബംഗാളിലെ പ്രശസ്ത നടിയുമായ മിമി ചക്രവർത്തി. തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മിമി പ്രാദേശിക നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്നാണ് പാർട്ടിയിൽ നിന്ന് രാജി വയ്ക്കുന്നതെന്നാണ് വിവരം.

മമതാ ബാനർജിക്ക് മിമി രാജിക്കത്ത് കൈമാറിയെങ്കിലും ഇതുവരെ സ്വീകരിച്ചിട്ടില്ല. തന്റെ പ്രവർത്തനങ്ങളെ ആരും കാണുന്നില്ലെന്ന് പറഞ്ഞ മിമി, സിനിമാ പശ്ചാത്തലത്തിൽനിന്ന് വരുന്നവരെ അപകീർത്തിപ്പെടുത്തുക എളുപ്പമാണെന്നും ആരോപിച്ചു. തന്റെ മണ്ഡലമായ ജാദവ്പുരിനെ കുറിച്ച് വലിയ സ്വപ്നങ്ങളുണ്ടെന്നും വളരെ ബുദ്ധിമുട്ടിയാണ് ഇവിടെ വരെ എത്തിയതെന്നും അവർ പറഞ്ഞു. 2019ൽ എൻഡിഎ സ്ഥാനാർത്ഥിയെ അനുപം ഹസ്രയെ പരാജയപ്പെടുത്തിയാണ് ജാദവ്പുരിൽ നിന്ന് ലോക്‌സഭയിലെത്തിയത്.

Anandhu Ajitha

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

4 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

5 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

5 hours ago