എം ആർ അജിത് കുമാർ
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് വീണ്ടും ശുപാർശ. ഡിജിപി സംസ്ഥാന സർക്കാരിന് നൽകിയ ശുപാർശ കേന്ദ്രത്തിന് ഉടൻ കൈമാറും. ആഗസ്റ്റിൽ പ്രഖ്യാപനം നടത്തി ജനുവരി 26ന് മെഡൽ നൽകുകയാണ് പതിവ്. എഡിജിപി റാങ്കിലെത്തിയത് മുതൽ എം.ആർ.അജിത് കുമാറിന്റെ പേര് അഞ്ചു തവണയാണ് കേന്ദ്രത്തിന് മുന്നിൽ എത്തിയത്. എന്നാൽ ഐബി റിപ്പോർട്ട് എതിരായതിനാൽ അഞ്ച് തവണയും കേന്ദ്രം ശുപാർശ തള്ളി.
ജൂനിയറായ എഡിജിപിമാർക്ക് വിശിഷ്ട സേവനം ലഭിച്ചപ്പോഴും അജിത് കുമാറിനെ കേന്ദ്ര തഴഞ്ഞതിൽ അദ്ദേഹത്തിന് അമർഷമുണ്ടായിരുന്നു. രണ്ടു വർഷം മുമ്പ് ഡിജിപിയായിരുന്ന അനിൽകാന്തിന്റെ റിപ്പോർട്ട് എം.ആർ. അജിത്കുമാറിനെതിരായതാണ് അവസാന നിമിഷം മെഡൽ നഷ്ടമാകാൻ കാരണം. വിജിലൻസിലിരുന്നപ്പോള് സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സ്വാധീനിച്ചുവെന്ന ആരോപണം നേരിടുന്ന കാര്യം ഡിജിപി കേന്ദ്രത്തെ അറിയിച്ചതാണ് മെഡൽ നഷ്ടമാകാൻ കാരണം.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…