മഞ്ചേരി: എ ഡി ജി പി, എം ആർ അജിത്കുമാറിനെതിരെ ആരോപണം തുടർന്ന് സി പി എം എം എൽ എ പി വി അൻവർ. സോളാർ കേസ് അട്ടിമറിച്ചത് അജിത്കുമാറാണെന്നും ഈ ഇടപെടലിന് അദ്ദേഹത്തിന് വൻ തുക കിട്ടിയെന്നുമാണ് ആരോപണം. എ ഡി ജി പി യുടെ കള്ളപ്പണ ഇടപാടുകൾക്ക് തെളിവുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സോളാർ കേസിൽ കിട്ടിയ തുക കൊണ്ട് 2016 ൽ അജിത്കുമാർ തിരുവനന്തപുരം കവടിയാറിൽ ഫ്ലാറ്റ് വാങ്ങി. 33 ലക്ഷത്തിന് വാങ്ങിയ ഫ്ലാറ്റ് വെറും 10 ദിവസങ്ങൾക്കകം 69 ലക്ഷത്തിന് മറിച്ചു വിറ്റു. ഈ റിയൽ എസ്റ്റേറ്റ് ഇടപാട് ദുരൂഹമാണെന്നും കള്ളപ്പണം വെളുപ്പിക്കലാണെന്നും ഈ ഇടപാടിൽ അധികാര ദുർവിനിയോഗം നടത്തി നികുതി വെട്ടിച്ചുവെന്നും അൻവർ ആരോപിച്ചു. തൃശ്ശൂർ പൂരം കലക്കിയത് എ ഡി ജി പി ആയിരുന്നുവെന്നും ഓപ്പറേഷൻ എങ്ങനെ വേണമെന്ന് ചില കീഴുദ്യോഗസ്ഥർക്ക് അദ്ദേഹം എഴുതി നൽകിയെന്നും അൻവർ പറഞ്ഞു.
ആഭ്യന്തരവകുപ്പിൽ പി ശശി നടത്തുന്ന ഇടപെടലുകൾ മുഖ്യമന്ത്രിയെ സാധാരണ ജനങ്ങളിൽ നിന്ന് അകറ്റിയെന്ന്. പി വി അൻവർ ആരോപിച്ചു. കഴിഞ്ഞയാഴ്ച വരെ ആഭ്യന്തര വകുപ്പ് ഭരിച്ചിരുന്നത് പി ശശി ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മുഖ്യമന്ത്രി ഇന്ന് മാദ്ധ്യമങ്ങളെ കാണുന്നുണ്ട്. അതിന് തൊട്ടുമുമ്പാണ് അൻവറിന്റെ പത്രസമ്മേളനം. ഇന്ന് തനിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
എ ഡി ജി പി ക്കെതിരെ പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം എ ഡി ജി പി ക്കെതിരെ ഡി ജി പി ശുപാർശ ചെയ്‌ത വിജിലൻസ് അന്വേഷണത്തിനും സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ അദ്ദേഹത്തെ പദവിയിൽ നിന്ന് മാറ്റാത്തത് വലിയ വിമർശനങ്ങൾ സൃഷ്ടിച്ചിരുന്നു. അദ്ദേഹം പദവിയിലിരിക്കുമ്പോൾ അന്വേഷണം കാര്യക്ഷമമാകില്ലെന്ന് എൽ ഡി എഫ് ഘടകകക്ഷികളും അഭിപ്രായപ്പെട്ടിരുന്നു. പദവിയിൽ നിന്ന് മാറ്റിനിർത്തേണ്ട സമയം കഴിഞ്ഞെന്നും ഇനി അദ്ദേഹത്തെ അടിയന്തരമായി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്നും പി വി അൻവർ ഇന്നലെ പറഞ്ഞിരുന്നു.
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…