Kerala

മിസ്റ്റർ കേരള ട്രാൻസ്മെൻ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു;തൃശ്ശൂർ പൂങ്കുന്നത്തെ വീട്ടിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: കേരളത്തിലെ ആദ്യ ട്രാൻസ് ബോഡി ബിൽഡർ പ്രവീൺ നാഥ് അന്തരിച്ചു. തൃശ്ശൂർ പൂങ്കുന്നത്തെ വീട്ടിൽ വിഷം കഴിച്ച നിലയിൽ പ്രവീൺ നാഥിനെ കണ്ടെത്തിയിരുന്നു. മിസ്റ്റർ കേരള ട്രാൻസ്മെൻ എന്ന രീതിയിൽ പ്രവീൺ നാഥ് വാർത്തകളിൽ ഇടംനേടിയിരുന്നു.തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. പ്രണയ ദിനത്തിൽ വിവാഹിതരായ പ്രവീൺ നാഥും രിഷാന ഐഷുവും വേർപിരിയുന്നു എന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ തങ്ങൾ വേർപിരിയുന്നുവെന്ന വാർത്തകൾ തെറ്റാണെന്നും ഭാര്യാഭർത്താക്കന്മാർക്കിടയിലുള്ള പ്രശ്നങ്ങൾ മാത്രമാണുള്ളതെന്നും പ്രവീൺ വിശദീകരിച്ചിരുന്നു.

ട്രാൻസ് വേൾഡിൽ നിന്നും മിസ് മലബാർ റിഷാനയെ വിവാഹം ചെയ്ത് മിസ്റ്റർ കേരള പ്രവീൺ
ഇത്തരം വാർത്തകളുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മർദ്ദത്തിലായെന്നും പ്രവീൺ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരണ വാർത്തയും വരുന്നത്. പ്രവീണിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു കൊണ്ടായിരുന്നു വേർപിരിയൽ വാർത്തകൾ പ്രചരിച്ചത്.2021ൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മിസ്റ്റർ കേരളയായിരുന്നു പ്രവീൺ. ട്രാൻസ്ജെൻഡർ വ്യക്തികൾക്കുള്ള മിസ് മലബാർ പട്ടം നേടിയ ആളാണ് റിഷാന.

Anusha PV

Recent Posts

പാഞ്ചൻ ലാമ എവിടെ ? 29 വർഷങ്ങൾക്ക് ശേഷം ചൈനയോട് അമേരിക്കയുടെ ചോദ്യം

ആ വലിയ രഹസ്യം ചോർത്തുക ലക്‌ഷ്യം! ദലൈലാമയുടെ പിന്നാലേ ചൈനീസ് ചാരന്മാർ ?

38 seconds ago

പന്തീരങ്കാവ് ഗാർഹിക പീഡനം !പ്രതി രാഹുലിന്റെ കാറിന്റെ സീറ്റിൽ രക്തക്കറ ; വിശദ പരിശോധന നടത്താനൊരുങ്ങി ഫോറൻസിക് സംഘം

പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിന്റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ കാറിന്റെ സീറ്റിൽ രക്തക്കറ…

30 mins ago

ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയ സംഭവം ! പകരം വിമാനത്തിൽ എല്ലാ യാത്രക്കാരെയും ഉൾപ്പെടുത്തിയില്ലെന്ന് പരാതി ! ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

എൻജിനിൽ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയ ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാർക്ക് കൊച്ചിയിലേക്ക് തിരിക്കാന്‍ ഒരുക്കിയ…

45 mins ago

ഗുണ്ടകൾക്കെതിരായ പരിശോധന !മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് 5,000 പേർ ! പരിശോധന ഈ മാസം 25 വരെ തുടരും

ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…

2 hours ago

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; സംസ്കാരം ചൊവാഴ്ച നടക്കും

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

3 hours ago

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

3 hours ago