Kerala

എം ആർ എഫിന് കോംപെറ്റീഷൻ കമ്മീഷൻറെ കനത്ത പിഴ; വാർത്ത മുക്കി മലയാള മാധ്യമങ്ങൾ

കാർട്ടലൈസേഷൻ എന്നപദം കഴിഞ്ഞ ദിവസങ്ങളിലാണ് നമ്മൾ ശ്രദ്ധിച്ചത്. വ്യവസായികൾ ഒത്തുകൂടി ഉത്പന്നങ്ങളുടെ വില പരസ്പര ധാരണയോടെ വർധിപ്പിക്കുന്ന തെറ്റായ രീതിയാണ് കാർട്ടലൈസേഷൻ. ഉൽപ്പാദനം കുറക്കുക, ഉൽപ്പന്നങ്ങൾ വിപണിയിലേക്ക് വിടാതെ പൂഴ്ത്തിവക്കുക തുടങ്ങിയ നടപടികളിലൂടെ ഉൽപ്പന്നതിന്റെ വില കൃത്രിമമായി വർധിപ്പിക്കുന്ന നിയമ വിരുദ്ധമായ രീതിയാണ് കാർട്ടലൈസേഷൻ. ഇന്ത്യൻ ടയർ കമ്പനികൾ നടത്തിയ കാർട്ടലൈസേഷൻ കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അവർക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ കണ്ടുപിടിക്കുകയും വിശദമായ അന്വേഷണത്തിനൊടുവിൽ കമ്പനികൾക്ക് വൻ തുക പിഴ ചുമത്തുകയും ചെയ്തിരുന്നു. എംആർഎഫ് ലിമിറ്റഡ്- 622 കോടി, അപ്പോളോ ടയേഴ്സ് ലിമിറ്റഡ് – 425 കോടി, ജെകെ ടയർ ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്- 309 കോടി, സിയറ്റ് ലിമിറ്റഡ്- 252 കോടി ബിർള ടയേഴ്സ് ലിമിറ്റഡ്-178 കോടി എന്നിങ്ങനെ ആണ് പിഴയടക്കേണ്ടത്. ആകെ 1788 കോടി രൂപയാണ് കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ചു ഉപഭോക്താക്കളെ ചൂഷണം ചെയ്തുവെന്ന ഗുരുതരമായ സാമ്പത്തിക കുറ്റത്തിന് പ്രമുഖ ടയർ നിർമാതാക്കൾക്ക് കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പിഴ ചുമത്തിയിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പിഴയടക്കേണ്ടത് കേരളത്തിൽ വേരുകളുള്ള മദ്രാസ് റബ്ബർ ഫാക്ടറി എന്ന എം ആർ എഫ് ആണ്. മലയാള മനോരമയുടെ മുൻ പത്രാധിപരായ മാമൻ മാപ്പിളയാണ് 1946 ൽ ബലൂൺ നിർമ്മാണ കമ്പനിയായി എം ആർ എഫ് അന്നത്തെ മദ്രാസിൽ സ്ഥാപിച്ചത് 1960 മുതൽ കമ്പനി ടയർ നിർമ്മാണ രംഗത്തുണ്ട്. ഇന്നത് ആ രംഗത്തെ വൻകിട കമ്പനികളിൽ ഒന്നാണ്. അപ്പോൾ ഈ കമ്പനിയുടെ കേരളാ ബന്ധമെന്താണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

ഇനി മറ്റൊരു വശം നോക്കിയാൽ കേരളത്തിലെ ഏറ്റവും വലിയ കൃഷി റബർ കൃഷിയാണെന്നും രാജ്യത്തിനാവശ്യമായ സ്വാഭാവിക റബറിന്റെ തൊണ്ണൂറ് ശതമാനവും കേരളത്തിന്റെ സംഭാവനയാണെന്നും നമുക്കറിയാം നിയമ വിരുദ്ധമായി ഉൽപ്പന്നവില വർധിപ്പിച്ച് സാമ്പത്തിക കുറ്റകൃത്യം ചെയ്ത കമ്പനികൾ ഉപഭോക്താക്കളെ മാത്രമല്ല കേരളത്തിലെ ലക്ഷോപലക്ഷം റബർ കഷകരെയും വഞ്ചിച്ചിരിക്കുകയാണ്. കൊള്ള ലാഭത്തിനായി ഉപഭോക്താക്കളെയും കർഷകരെയും ഒരു പോലെ കൊള്ളയടിക്കുന്ന കമ്പനികൾക്കെതിരെ ശക്തമായ മാധ്യമ ഇടപെടലുകൾ സ്വാഭാവികമായും ഉണ്ടാകേണ്ടത് കേരളത്തിലാണ്. പക്ഷെ മുഖ്യധാരാ മലയാള മാധ്യമങ്ങളെല്ലാം വാർത്ത സമർഥമായി മുക്കുകയോ അധികം പ്രാധാന്യം കൊടുക്കാതെ റിപ്പോർട്ട് ചെയ്യുകയോ ചെയ്തു എന്നത് ആശ്ചര്യ ജനകമാണ്. കോർപറേറ്റുകളെ കണ്ണടച്ചെതിർക്കുകയും കർഷക സ്നേഹം കവിഞ്ഞൊഴുകുകയും ചെയ്യുന്ന കേരളത്തിലെ മാധ്യമങ്ങൾക്ക് എം ആർ എഫ് എന്ന് കേട്ടാൽ മുട്ട് വിറക്കുന്നതെങ്ങനെ ?

Kumar Samyogee

Recent Posts

ന്യായീകരണ തൊഴിലാളികൾ പാർട്ടി വിടുന്നു ! സിപിഎം വല്ലാത്ത പ്രതിസന്ധിയിൽ I REJI LUCKOSE

ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…

6 hours ago

പാലക്കാട്ട് ബിജെപിയ്ക്കനുകൂലമായി രാഷ്ട്രീയ കാലാവസ്ഥ ! പൊതു സമ്മതൻ വരുമോ ? UNNI MUKUNDAN

പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…

6 hours ago

2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…

7 hours ago

നിയമസഭാ തെരഞ്ഞെടുപ്പിൽ വികസനത്തിന് പകരം രാഷ്ട്രീയം പറയാൻ സിപിഎം തീരുമാനം I KERALA ASSEMBLY

അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…

8 hours ago

ഇന്ത്യയെ വെടിനിർത്തലിന് പ്രേരിപ്പിക്കാൻ പാകിസ്ഥാൻ ചെലവാക്കിയത് 45 കോടി I OPERATION SINDOOR

ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…

8 hours ago

മാറാട് കലാപം : ചാരം മൂടിയ കനലുകൾ വീണ്ടും നീറിപ്പുകയുമ്പോൾ !!!

'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…

9 hours ago