Kerala

യുവാവ് മലയിടുക്കില്‍ കുടുങ്ങിയത് ഇന്നലെ; ഭക്ഷണമില്ലാതെ മണിക്കൂറുകൾ; ഹെലികോപ്റ്റര്‍ മടങ്ങി; രക്ഷാപ്രവർത്തനം തുടർന്ന് കോസ്റ്റ് ഗാര്‍ഡും എന്‍ഡിആര്‍എഫ് സംഘവും

മലമ്പുഴ: പാലക്കാട് മലമ്പുഴ ചെറാട് എലിച്ചിരം കുറുമ്പാച്ചി മലയില്‍ കാല്‍വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ ശ്രമം തുടർന്ന് കോസ്റ്റ് ഗാര്‍ഡും എന്‍ഡിആര്‍എഫ് സംഘവും. മലമ്പുഴ ചെറാട് സ്വദേശി 23 കാരനായ ആര്‍.ബാബു ആണ് കുടുങ്ങിയത്.

എന്നാൽ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ നേവി ഹെലികോപ്റ്റര്‍ നിരീക്ഷണത്തിനു ശേഷം തൽക്കാലം മടങ്ങി. ഹെലികോപ്റ്ററിന് യുവാവ് കുടുങ്ങിക്കിടക്കുന്ന മലയിടുക്കില്‍ എത്താന്‍ ബുദ്ധിമുട്ടാണെന്നാണ് പുറത്തുവരുന്ന വിവരം.

നിലവില്‍ ബാബുവിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കലക്ടര്‍ അറിയിച്ചു. ഭക്ഷണവും വെള്ളവുമില്ലാതെ മണിക്കൂറുകളായി ബാബു മലയിടുക്കില്‍ കഴിയുകയാണ്. ബാബുവിന് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

കോസ്റ്റ് ഗാര്‍ഡും എന്‍ഡിആര്‍എഫ് സംഘവുമാണ് രക്ഷാദൗത്യത്തില്‍ ഉള്ളത്. കോഴിക്കോട്ടു നിന്നും പര്‍വ്വതാരോഹക സംഘം ഉടന്‍ മലമ്പുഴയില്‍ എത്തും. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്താന്‍ പാലക്കാട് കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് നാവികസേനയുടെ സഹായം തേടിയിരുന്നു.

അതേസമയം ബാബുവും സുഹൃത്തുക്കളായ മൂന്നു പേരും ചേർന്നാണു കഴിഞ്ഞ ദിവസം ഉച്ചയ്ക്കു മല കയറിയത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാൽ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മരത്തിന്റെ വള്ളികളും വടിയും ഇട്ടു നൽകിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല.പിന്നീട് സുഹൃത്തുക്കൾ മലയിറങ്ങി നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് ഇന്നലെ രാത്രി 12ന് അഗ്നിരക്ഷാ സേനയും മലമ്പുഴ പൊലീസും ബാബുവിനു സമീപം എത്തിയെങ്കിലും വെളിച്ചക്കുറവു മൂലം രക്ഷാപ്രവർത്തനം നടത്തായില്ല.പിന്നീട് രക്ഷാപ്രവർത്തനം പുലർച്ചെ മാത്രമേ ആരംഭിക്കാനാകൂ എന്നതിനാൽ സംഘം അവിടെ ക്യാംപ് ചെയ്തു. വന്യമൃഗങ്ങളെ അകറ്റാൻ പന്തം കത്തിച്ചുവച്ചു. വീഴ്ചയിൽ ബാബുവിന്റെ കാൽ മുറിഞ്ഞിട്ടുണ്ട്.

മാത്രമല്ല കയ്യിലുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് ബാബു തന്നെ താൻ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് സുഹൃത്തുക്കൾക്കും പോലീസിനും അയച്ചു കൊടുത്തിട്ടുണ്ട്. പ്രദേശത്ത് വന്യ മൃഗശല്യവും രൂക്ഷമാണ്.

പാലക്കാട് ചെറാട് നിന്ന് ആറു കിലോമീറ്ററോളം അകലെയാണ് കുറുമ്പാച്ചി മല. ചെങ്കുത്തായ മല കയറുന്നത് അപകടമുണ്ടാക്കുമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇതിനും മുൻപും മല കയറുന്നതിനിടെ കാൽ വഴുതി വീണ് ബാബുവിന് പരുക്കേറ്റിരുന്നു.

B4 Admin

Recent Posts

വിദ്യാഭ്യാസത്തിന്റെ മറവിൽ മതപരിവർത്തനത്തിന് ശ്രമമെന്ന് ആരോപണം: ഗുരുഗ്രാമിൽ എൻജിഒ സംഘാടകനടക്കം അഞ്ച് പേർ അറസ്റ്റിൽ, ദില്ലി സർവകലാശാലയിലെ ആയിരത്തോളം വിദ്യാർഥികളുടെ പങ്കും അന്വേഷണത്തിൽ

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ചേരി പ്രദേശങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസവും ഭക്ഷണവും മറ്റ് സഹായങ്ങളും നൽകുന്നതിന്റെ മറവിൽ ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനത്തിന് പ്രേരിപ്പിച്ചെന്ന…

24 minutes ago

രണ്ട് ജയരാജന്മാർ, രണ്ട് പരാതികൾ: സിപിഎമ്മിൽ ഇനി അന്വേഷണം ആരോപണങ്ങളുടെ മുന തിരുവനന്തപുരത്തേക്ക്

കണ്ണൂരിൽ തുടങ്ങിയ രാഷ്ട്രീയ പോര് ഇനി തലസ്ഥാനത്തേക്കും. സിപിഎമ്മിലെ മുതിർന്ന നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനും പരസ്പരം ഉന്നയിച്ച…

42 minutes ago

ശബരിമലയിൽ തിരക്കില്ല, പക്ഷേ ബുക്കിങ് ഫുൾ! വെർച്വൽ ക്യൂ സംവിധാനത്തിലെ പഴുതുകൾ തീർത്ഥാടനത്തെ ബാധിക്കുന്നുണ്ടോ?

മണ്ഡലകാലം ആരംഭിച്ചിട്ടും പ്രതീക്ഷിച്ച തീർത്ഥാടക തിരക്കില്ലാതെ ശബരിമല സന്നിധാനം. വെർച്വൽ ക്യൂ വഴി ദർശനത്തിനായി സ്ലോട്ടുകൾ പൂർണമായും ബുക്ക് ചെയ്തിട്ടുണ്ടെങ്കിലും…

4 hours ago

വൈറൽ സല്യൂട്ടിലൂടെ തരംഗമായി അയിഷ ഫാത്തിമ: വീണ്ടും കണ്ടുമുട്ടി മുഖ്യമന്ത്രി!

സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയ പെൺകുട്ടിയുടെ സല്യൂട്ടും മുഖ്യമന്ത്രി വി.ഡി. സതീശന്റെ മറുപടി സല്യൂട്ടും വീണ്ടും ചർച്ചയാകുന്നു. എസ്.പി.സി.…

18 hours ago

വിദ്യാർത്ഥിനികളെ അനധികൃത യാത്രയ്ക്ക് കൊണ്ടുപോയ സംഭവം: ബീഹാറിൽ അധ്യാപകനും പ്രഥമാധ്യാപകനും സസ്പെൻഷൻ!

ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ വൃന്ദാവൻ പഞ്ചായത്തിലുള്ള സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ആറ് പ്ലസ് വൺ വിദ്യാർത്ഥിനികളെ അനുമതിയില്ലാതെ രാജ്ഗിറിലേക്ക്…

18 hours ago

നിർമ്മിതബുദ്ധി ചിപ്പുകൾ ചൈനയിലേക്ക് കടത്താൻ വൻ ഗൂഢാലോചന: ആലീസ് ഹുവാങ്ങിന്റെ കൂട്ടാളി ലീ മിങ്ങിനെതിരെ അന്താരാഷ്ട്ര അന്വേഷണം!

അമേരിക്കൻ സാങ്കേതിക ഭീമനായ എൻവിഡിയയുടെ കയറ്റുമതി നിയന്ത്രണമുള്ള അത്യാധുനിക നിർമ്മിതബുദ്ധി (എ.ഐ) ചിപ്പുകൾ തെക്കുകിഴക്കൻ ഏഷ്യൻ ഇടനിലക്കാർ വഴി ചൈനയിലേക്ക്…

18 hours ago