കാർട്ടലൈസേഷൻ എന്നപദം കഴിഞ്ഞ ദിവസങ്ങളിലാണ് നമ്മൾ ശ്രദ്ധിച്ചത്. വ്യവസായികൾ ഒത്തുകൂടി ഉത്പന്നങ്ങളുടെ വില പരസ്പര ധാരണയോടെ വർധിപ്പിക്കുന്ന തെറ്റായ രീതിയാണ് കാർട്ടലൈസേഷൻ. ഉൽപ്പാദനം കുറക്കുക, ഉൽപ്പന്നങ്ങൾ വിപണിയിലേക്ക് വിടാതെ പൂഴ്ത്തിവക്കുക തുടങ്ങിയ നടപടികളിലൂടെ ഉൽപ്പന്നതിന്റെ വില കൃത്രിമമായി വർധിപ്പിക്കുന്ന നിയമ വിരുദ്ധമായ രീതിയാണ് കാർട്ടലൈസേഷൻ. ഇന്ത്യൻ ടയർ കമ്പനികൾ നടത്തിയ കാർട്ടലൈസേഷൻ കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അവർക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ കണ്ടുപിടിക്കുകയും വിശദമായ അന്വേഷണത്തിനൊടുവിൽ കമ്പനികൾക്ക് വൻ തുക പിഴ ചുമത്തുകയും ചെയ്തിരുന്നു. എംആർഎഫ് ലിമിറ്റഡ്- 622 കോടി, അപ്പോളോ ടയേഴ്സ് ലിമിറ്റഡ് – 425 കോടി, ജെകെ ടയർ ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്- 309 കോടി, സിയറ്റ് ലിമിറ്റഡ്- 252 കോടി ബിർള ടയേഴ്സ് ലിമിറ്റഡ്-178 കോടി എന്നിങ്ങനെ ആണ് പിഴയടക്കേണ്ടത്. ആകെ 1788 കോടി രൂപയാണ് കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ചു ഉപഭോക്താക്കളെ ചൂഷണം ചെയ്തുവെന്ന ഗുരുതരമായ സാമ്പത്തിക കുറ്റത്തിന് പ്രമുഖ ടയർ നിർമാതാക്കൾക്ക് കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പിഴ ചുമത്തിയിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പിഴയടക്കേണ്ടത് കേരളത്തിൽ വേരുകളുള്ള മദ്രാസ് റബ്ബർ ഫാക്ടറി എന്ന എം ആർ എഫ് ആണ്. മലയാള മനോരമയുടെ മുൻ പത്രാധിപരായ മാമൻ മാപ്പിളയാണ് 1946 ൽ ബലൂൺ നിർമ്മാണ കമ്പനിയായി എം ആർ എഫ് അന്നത്തെ മദ്രാസിൽ സ്ഥാപിച്ചത് 1960 മുതൽ കമ്പനി ടയർ നിർമ്മാണ രംഗത്തുണ്ട്. ഇന്നത് ആ രംഗത്തെ വൻകിട കമ്പനികളിൽ ഒന്നാണ്. അപ്പോൾ ഈ കമ്പനിയുടെ കേരളാ ബന്ധമെന്താണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.
ഇനി മറ്റൊരു വശം നോക്കിയാൽ കേരളത്തിലെ ഏറ്റവും വലിയ കൃഷി റബർ കൃഷിയാണെന്നും രാജ്യത്തിനാവശ്യമായ സ്വാഭാവിക റബറിന്റെ തൊണ്ണൂറ് ശതമാനവും കേരളത്തിന്റെ സംഭാവനയാണെന്നും നമുക്കറിയാം നിയമ വിരുദ്ധമായി ഉൽപ്പന്നവില വർധിപ്പിച്ച് സാമ്പത്തിക കുറ്റകൃത്യം ചെയ്ത കമ്പനികൾ ഉപഭോക്താക്കളെ മാത്രമല്ല കേരളത്തിലെ ലക്ഷോപലക്ഷം റബർ കഷകരെയും വഞ്ചിച്ചിരിക്കുകയാണ്. കൊള്ള ലാഭത്തിനായി ഉപഭോക്താക്കളെയും കർഷകരെയും ഒരു പോലെ കൊള്ളയടിക്കുന്ന കമ്പനികൾക്കെതിരെ ശക്തമായ മാധ്യമ ഇടപെടലുകൾ സ്വാഭാവികമായും ഉണ്ടാകേണ്ടത് കേരളത്തിലാണ്. പക്ഷെ മുഖ്യധാരാ മലയാള മാധ്യമങ്ങളെല്ലാം വാർത്ത സമർഥമായി മുക്കുകയോ അധികം പ്രാധാന്യം കൊടുക്കാതെ റിപ്പോർട്ട് ചെയ്യുകയോ ചെയ്തു എന്നത് ആശ്ചര്യ ജനകമാണ്. കോർപറേറ്റുകളെ കണ്ണടച്ചെതിർക്കുകയും കർഷക സ്നേഹം കവിഞ്ഞൊഴുകുകയും ചെയ്യുന്ന കേരളത്തിലെ മാധ്യമങ്ങൾക്ക് എം ആർ എഫ് എന്ന് കേട്ടാൽ മുട്ട് വിറക്കുന്നതെങ്ങനെ ?
നേപ്പാളുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 1.62 ബില്യൺ ഡോളർ (ഏകദേശം 15,000 കോടി രൂപ) മൂല്യമുള്ള വികസന…
തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിനെതിരെ അഴിമതി ആരോപണങ്ങൾ ശക്തമാകുന്നു. പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയതിന്റെ രശീതിനുപോലും…
തിരുവനന്തപുരം ടെക്നോപാർക്കിലെ പ്രമുഖ ആനിമേഷൻ സ്ഥാപനമായ ടൂൺസ് ആനിമേഷനിൽ കൂട്ടപ്പിരിച്ചുവിടൽ നീക്കത്തിനെതിരെ ജീവനക്കാരുടെ ശക്തമായ പ്രതിഷേധം. ദീർഘകാലമായി സ്ഥാപനത്തിൽ ജോലി…
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകാൻ സാധ്യത. ഏതാനും ദിവസത്തെ ഇടവേളയ്ക്കുശേഷം നവംബർ 24 ചൊവ്വാഴ്ച മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ…
മദ്യപിച്ച് ബഹളം വെച്ചെന്ന പരാതിയിൽ അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ വളർത്തുനായയെ അഴിച്ചുവിട്ട് ആക്രമിക്കാൻ ശ്രമം. തിരുവനന്തപുരം ബാലരാമപുരം നരുവാംമൂട്ടിലാണ് സിനിമാക്കഥയെ…
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ചേരി പ്രദേശങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസവും ഭക്ഷണവും മറ്റ് സഹായങ്ങളും നൽകുന്നതിന്റെ മറവിൽ ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനത്തിന് പ്രേരിപ്പിച്ചെന്ന…