ഗണേഷ് കുമാറിനെ മന്ത്രിയാക്കാൻ പോകുന്നുവെന്ന തീരുമാനം പുറത്ത് വന്നത് മുതൽ ഇടത് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ മുറുമുറുപ്പ് ഉയർന്നു വന്നിരുന്നു. കേരളാ സർക്കാരിനെതിരെ പല തവണ ആഞ്ഞടിച്ചിട്ടുള്ള ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിൽ പലർക്കും അതൃപ്തിയുണ്ട്. ഇപ്പോഴിതാ, അതിനിടയിൽ നിയുക്ത മന്ത്രി ഗണേഷ്കുമാറിനെതിരെ ശ്രീമതി ടീച്ചർ മുൻപ് പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
ഗണേഷ് കുമാർ എപ്പോഴാണ് അഴിമതിക്കെതിരെ പോരാടിയതെന്നും ചോറ് തിന്നുന്ന മനുഷ്യർ ഇത് വിശ്വസിക്കില്ലെന്നുമാണ് ശ്രീമതി ടീച്ചർ വിഡിയോയിൽ പറയുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് ശ്രീമതി ടീച്ചർക്കെതിരെ രംഗത്തെത്തുന്നത്. ശരിയാ…ഇപ്പൊ ചോറ് തിന്നാറില്ലല്ലോ, കശുവണ്ടി പാലിലിട്ട്, അതാണല്ലോ തീറ്റ. അതുകൊണ്ട് കുഴപ്പമില്ലെന്നാണ് സോഷ്യൽ മീഡിയയിലുയരുന്ന പരിഹാസം. കാരണം, ഒരിക്കൽ ഗണേഷ്‌കുമാറിനെ പരസ്യമായി വിമർശിച്ചിരുന്ന എൽ ഡി എഫ് തന്നെയാണ് ഇപ്പോൾ ഗണേഷ്‌കുമാറിനെ മന്ത്രിയാക്കുന്നത്. അതേസമയം, നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി വേണമെന്ന ആവശ്യവുമായി കേരള കോൺഗ്രസ്(ബി) രംഗത്തെത്തിയിരിക്കുകയാണ്. ഈ ആവശ്യം ഉന്നയിച്ചു പാർട്ടി നേതൃത്വം മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ഇത് കൂടാതെ ഔദ്യോഗിക വസതി തനിക്കു വേണ്ടെന്നും സ്റ്റാഫുകളുടെ എണ്ണം കുറയ്‌ക്കാൻ തയ്യാറാണെന്നും ഗണേഷ് കുമാർ അറിയിച്ചു. ഗതാഗത മന്ത്രി ആയിരുന്ന ആന്റണി രാജുവും തുറമുഖവകുപ്പ് മന്ത്രിയായിരുന്ന അഹമ്മദ് ദേവർകോവിലും മുൻ ധാരണ പ്രകാരം കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇതിനെ തുടർന്നാണ് കെ.ബി ഗണേഷ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലെത്തുന്നത്. ഡിസംബർ 29 നാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ്. ഗതാഗതവകുപ്പാണ് ലഭിക്കുന്നതെങ്കിൽ മെച്ചപ്പെടുത്താൻ പ്രത്യേക പദ്ധതികൾ മനസ്സിലുണ്ടെന്ന് ഗണേഷ്കുമാർ പറഞ്ഞിരുന്നു. വിവാദങ്ങൾ ഒഴിവാക്കാനും ചില പദ്ധതികളുണ്ടെന്നും ഉദ്ഘാടനങ്ങൾക്ക് പോകില്ലെന്നും വകുപ്പിനെ മെച്ചപ്പെടുത്തലാണ് തന്റെ ലക്ഷ്യമെന്നും മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…