India

അനധികൃത ഭൂമി ഇടപാടും കള്ളപ്പണം വെളുപ്പിക്കലും; കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പേരും ഇ ഡി കുറ്റപത്രത്തിൽ; നെഹ്‌റു കുടുംബത്തിന്റെ മരുമകൻ റോബർട്ട് വദ്രയ്‌ക്കൊപ്പം ഭാര്യ പ്രിയങ്കയും കേന്ദ്ര ഏജൻസികളുടെ റഡാറിൽ ?

ദില്ലി: അനധികൃത ഭൂമിയിടപാടും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലും ഇ ഡി സമർപ്പിച്ച കുറ്റപത്രത്തിൽ പ്രിയങ്കാ ഗാന്ധിയുടെ പേരും. ഹരിയാനയിലെ ഫരീദാബാദിൽ 5 ഏക്കർ കൃഷിഭൂമി 2006 ൽ ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു റിയൽ എസ്റ്റേറ്റ് ഏജന്റിൽ നിന്നും പ്രിയങ്കയും റോബർട്ടും ചേർന്ന് വാങ്ങിയതായും 2010 ൽ അതേ ആൾക്ക് തന്നെ മറിച്ചു വിറ്റതും കള്ളപ്പണം വെളുപ്പിക്കലാണെന്നാണ് അന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടുന്നത്. പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്രയും കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

അതേസമയം നിരപരാധികളായ പ്രതിപക്ഷ നേതാക്കളെ കേന്ദ്ര അന്വേഷണ ഏജൻസികൾ വേട്ടയാടുകയാണെന്നും നേതാക്കളെ ജയിലിൽ അടയ്ക്കുകയാണെന്നും ആം ആദ്മി പാർട്ടി ആരോപിച്ചിട്ടുണ്ട്. ആം ആദ്‌മി പാർട്ടിയുടെ ഉന്നത നേതാവ് മനീഷ് സിസോദിയ അഴിമതിക്കേസിൽ ജയിലിലാണ്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സംശയത്തിന്റെ നിഴലിലാണ്. നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും നിരവധി തവണ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്‌തിരുന്നു. പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിലെ കുറ്റപത്രത്തിൽ പ്രിയങ്കയുടെ പേരും ഉൾപ്പെടുന്നത്.

Kumar Samyogee

Recent Posts

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് ചെയർമാൻ വത്സൻ തില്ലങ്കേരി ; മഹാഭാരതത്തിലെ ധർമ്മ സാന്നിധ്യം വ്യക്തമാക്കി നാലാമത് അഖില ഭാരതീയ മഹാവിഷ്ണു സത്ര വേദിയിലെ പ്രഭാഷണം

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്നും ഇതിഹാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ധർമ്മം അതിൻ്റെ സാന്നിധ്യം അറിയിച്ചിരുന്നുവെന്നും…

10 mins ago

കാലാവസ്ഥ മോശമാകുന്നു !കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്ത് മത്സ്യബന്ധനം…

37 mins ago

ബിജെപിക്ക് 272 സീറ്റുകൾ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? പ്ലാൻ ബി ജൂൺ നാലിന് പുറത്തെടുക്കുമോ ? ചോദ്യങ്ങൾക്ക് കലക്കൻ മറുപടി നൽകി അമിത് ഷാ

ദില്ലി : ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം ചർച്ച ചെയ്യുന്നത്.…

57 mins ago

ഹിന്ദുക്കളെ ഇല്ലാതാക്കുന്ന സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി ! വീഡിയോയ്ക്ക് താഴെ അസഭ്യ വർഷവുമായി നെറ്റിസൺസ്

ഇസ്ലാമിസ്റ്റും വർഗീയ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനുമായ സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച…

1 hour ago

പാക് ജനത ഭാരതത്തിനോടൊപ്പം ചേരുന്നു… ഇനി നടക്കാൻ പോകുന്നത് എന്ത്? |INDIA

പാക് ജനത ഭാരതത്തിനോടൊപ്പം ചേരുന്നു... ഇനി നടക്കാൻ പോകുന്നത് എന്ത്? |INDIA

1 hour ago