കൊച്ചി കേന്ദ്ര ബജറ്റില്‍ പെട്രോളിനും ഡീസലിനും അധിക നികുതിയും സെസും ഏര്‍പ്പെടുത്തിയത് ജനങ്ങളെ ബാധിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ഇലക്‌ട്രോണിക് വാഹന മേഖലയ്ക്ക് പ്രോത്സാഹനം നല്‍കി രാജ്യത്ത് ഇന്ധന ഉപഭോഗം കുറയ്ക്കുക എന്നതാണ് കേന്ദ്രനയമെന്നും രമേശ് പറഞ്ഞു.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പെട്രോളിനും ഡീസലിനും വില കുറയുമെന്നതു കൂടി മുന്നില്‍ക്കണ്ടാണ് അധികനികുതി. പെട്രോളിനും ഡീസലിനും നികുതി വര്‍ധിപ്പിച്ചത് ജനങ്ങള്‍ക്ക് അധികഭാരമാകുമെന്ന് പ്രത്യക്ഷത്തില്‍ തോന്നാം. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ട്. ഇപ്രാവശ്യം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പെട്രോളിനും ഡീസലിനും വില കുറയുമെന്നാണ് സാമ്പത്തിക സര്‍വേ പറയുന്നത്. അതിനാല്‍ നികുതി വര്‍ധന ഉണ്ടെങ്കിലും ഇന്ധനവില കുറയുമെന്നു തന്നെയാണ് പ്രതീക്ഷ.
രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ഉപഭോഗം കുറയക്കാനാവശ്യമായ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുകയാണ്. അതുകൊണ്ടാണ് ഇലക്‌ട്രോണിക് വാഹന മേഖലയ്ക്ക് നികുതി ഇളവ് ഉള്‍പ്പെടെ നല്‍കി വലിയ പ്രോത്സാഹനം നല്‍കുന്നത്. ഈ രണ്ടു കാരണങ്ങള്‍ മൂലം ഇന്ധനവില ജനങ്ങളെ കാര്യമായി ബാധിക്കില്ലെന്ന് തന്നെയാണ് പ്രതീക്ഷയെന്നും എം ടി രമേശ് പറഞ്ഞു.
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…
ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അക്രമങ്ങൾ തുടരുന്നു. ശരത്പൂർ ജില്ലയിൽ ഖോകൻ ദാസ് എന്ന അൻപതുകാരനെ ഇസ്‌ലാമിസ്റ്റുകൾ ക്രൂരമായി മർദ്ദിച്ച…
ദില്ലി : സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങൾക്കും പാൻ മസാലയ്ക്കും അധിക എക്സൈസ് ഡ്യൂട്ടി ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. 2026…
ഓപ്പറേഷൻ സിന്ദൂർ അടക്കം സംഭവബഹുലമായ വർഷം കടന്നുപോകുന്നു ! ഭീകരർക്ക് പുത്തൻ രീതിയും സാങ്കേതിക വിദ്യയും ! പ്രതിരോധം തീർത്ത്…
ശബരിമല സ്വർണ്ണക്കൊള്ളയിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ! പ്രഭാമണ്ഡലം ഉൾപ്പെടെ അടിച്ചുമാറ്റി ! സ്വർണ്ണം വേർതിരിച്ചെടുത്തത് സ്മാർട്ട് ക്രിയേഷൻസ് !…