രാഷ്ട്രപതി ഭവനിലെ ഉദ്യാനം
ദില്ലി : രാഷ്ട്രപതി ഭവനിലെ ഉദ്യാനം മുഗള്‍ ഗാര്‍ഡന്‍സ് ഇനി പുതിയ പേരിൽ അറിയപ്പെടും. അമൃത് ഉദ്യാന്‍ എന്നാണ് മുഗള്‍ ഗാര്‍ഡന്‍സിനെ പുനര്‍നാമകരണം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ദിയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചു അരങ്ങേറുന്ന അമൃത് മഹോത്സവുമായി ബന്ധപ്പെട്ടാണ് ഉദ്യാനം പുനർനാമകരണം ചെയ്യുന്നത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഉത്തരവിറക്കിയതായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി നവിക ഗുപ്ത പറഞ്ഞു.
നാളെ രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ അമൃത് ഉദ്യാന്‍ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപദി മുര്‍മു നിർവഹിക്കും. ജനുവരി 31 മുതല്‍ മാര്‍ച്ച് 26 വരെ പൊതുജനങ്ങള്‍ക്ക് ഉദ്യാനത്തില്‍ പ്രവേശനം അനുവദിക്കും.
പതിനഞ്ച് ഏക്കറോളം വിസ്തൃതിയിലാണ് ഉദ്യാനം സ്ഥിതി ചെയ്യുന്നത്. ദീര്‍ഘ ചതുരാകൃതിയും വൃത്താകൃതിയും ഇടകലര്‍ന്ന ഉദ്യാനത്തില്‍ ഹെര്‍ബല്‍ ഗാര്‍ഡനും മ്യൂസിക്കല്‍ ഗാര്‍ഡനും സ്പിരിച്വല്‍ ഗാര്‍ഡനുമുണ്ട്. മുഗള്‍ ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട ഉദ്യാനമാണ് ഇന്നും പരിപാലിക്കപ്പെടുന്നത്.
ബംഗ്ലാദേശ് ആഭ്യന്തര കലാപങ്ങളാൽ ഒരു പരാജയ രാഷ്ട്രമായി മാറുന്ന സാഹചര്യത്തിൽ, അത് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തികൾക്ക് വലിയ സുരക്ഷാ ഭീഷണിയായി…
ശ്രീനിവാസന്റെ അന്തിമോപചാര ചടങ്ങുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ധ്യാൻ ശ്രീനിവാസൻ എഴുന്നേൽക്കാതിരുന്നത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന…
ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ ജ്വലറി ഉടമ ഗോവർദ്ധൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകളും, SIT ക്ക് മേൽ കോടതി നടത്തിയ വിമർശനങ്ങളും,…
തിരുവനന്തപുരം നഗരസഭയിൽ ഗണഗീതം, സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ, ശരണം വിളികൾ. ആകാംഷയേറുന്ന പുതിയ ഭരണ സമതിയുടെ വരും ദിനങ്ങൾ #keralapolitics2025 #bjpkerala…
ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…
ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…