മുല്ലപ്പെരിയാർ ഡാം
ദില്ലി : മുല്ലപ്പെരിയാര്‍ കേസില്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിയെ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് കോടതിയിൽ ഹര്‍ജി നല്‍കിയിരുന്ന കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ് ആണ് സുപ്രീംകോടതിയില്‍ പുതിയ അപേക്ഷ നൽകിയിരിക്കുന്നത്. അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കാന്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമേ മേല്‍നോട്ട സമിതി മുല്ലപ്പെരിയാര്‍ സന്ദര്ശിക്കുന്നുള്ളുവെന്നും മേല്‍നോട്ട സമിതി രൂപവത്കരിച്ച സബ് കമ്മിറ്റി മൂന്ന് മാസം കൂടുമ്പോള്‍ മാത്രമാണ് അണക്കെട്ട് സന്ദര്‍ശിക്കുന്നതെന്നും ഫലത്തില്‍ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ കൃത്യമായ സംവിധാനം ഇല്ലെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. അതിനാൽ തന്നെ അണക്കെട്ടിന്റെ സുരക്ഷ ദൈനംദിനം വിലയിരുത്താന്‍ ദേശീയ ഡാം സുരക്ഷ അതോറിറ്റിയോട് നിര്‍ദ്ദേശിക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെടുന്നു,
2021-ല്‍ പാര്‍ലമെന്റ് പാസാക്കിയ ഡാം സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് രൂപം നല്‍കിയത്. കേന്ദ്ര ജല്‍ ശക്തി മന്ത്രാലയത്തിന്റെ കീഴിലാണ് ഡാം സുരക്ഷാ അതോറിറ്റി പ്രവര്‍ത്തിക്കുന്നത്. അണക്കെട്ടുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പരിശോധിക്കാനുള്ള സാങ്കേതിക വിദഗ്ദ്ധര്‍ അതോറിറ്റിക്ക് ഉണ്ട്. ഈ സാഹചര്യത്തിലാണ് കേസില്‍ ഡാം സുരക്ഷാ അതോറിറ്റിയെകൂടി കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അപേക്ഷയില്‍ പറയുന്നു..
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…