Kerala

മുല്ലപ്പെരിയാർ ജലനിരപ്പ് 141 അടിയായി; സ്പിൽവേഷട്ടർ തുറന്നു; ഇടുക്കിയും തുറക്കും

ഇടുക്കി: മുല്ലപ്പെരിയാർ ‍ഡാമിലെ ജലനിരപ്പ് 141 അടിയായി. രാവിലെ 5.30ഓടെയാണ് ജല നിരപ്പ് 141 അടിയിലേക്ക് എത്തിയത്. ജലനിരപ്പ് ഉയർന്നതോടെ ഷട്ടർ തുറക്കാൻ തമിഴ്നാട് തീരുമാനിച്ചു. ആറ് മണിയോടെ രണ്ടാമത്തെ ജാ​ഗ്രതാ നിർദേശവും നൽകി. ഷട്ടർ തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കുന്നതിനാൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാ​ഗ്രത പുലർത്തണണെന്ന നിർദേശം നൽകിയിട്ടുണ്ട്.

ജലനിരപ്പ് ഉയർന്നതിനാലാണ് ഇടുക്കിയും തുറക്കാൻ തീരുമാനിച്ചത്. ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രാദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് , അപ്പർ റൂൾ ലെവലായ 2400.03 അടിക്ക് മുകളിലെത്തുന്നതിന് സാധ്യതയുള്ളതിനാൽ അധിക ജലം ക്രമീകരിക്കുന്നതിനായി ആണ് തുറക്കുന്നത്. പത്ത് മണിയോടെ ചെറുതോണി ഡാമിന്റെ ഷട്ടർ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിടും. ഡാമിന്റെ ഒരു ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തി സെക്കന്റിൽ 40000 ലീറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കിവിടും. ചെറുതോണി, പെരിയാർ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

B4 Admin

Recent Posts

റൺവേയായി ഗുജറാത്തിലെ ദേശീയപാത: NH-754Aയിൽ ഭാരതീയ സൈന്യത്തിന്റെ നാല് വിമാനങ്ങൾ പറന്നിറങ്ങി, സൈന്യം–NHAI ഏകോപനത്തെ പ്രശംസിച്ച് നിതിൻ ഗഡ്കരി

ദേശീയപാതകൾക്ക് സൈനിക ആവശ്യങ്ങൾക്കായും ഉപയോഗിക്കാനാകുമെന്ന് തെളിയിച്ച് ഭാരതീയ സൈന്യത്തിന്റെ നാല് ചെറുവിമാനങ്ങൾ ഗുജറാത്തിലെ ദേശീയപാതയിൽ വിജയകരമായി ലാൻഡ് ചെയ്യുകയും പറന്നുയരുകയും…

2 hours ago

ഭരണമാറ്റത്തിന് ശേഷവും സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാതെ ബംഗ്ലാദേശ്: ഉയർന്ന പണപ്പെരുപ്പവും തളർന്ന നിക്ഷേപവും വ്യവസായ മേഖലയ്ക്ക് തിരിച്ചടി

ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനും ഇടക്കാല ഭരണത്തിനും പിന്നാലെ ബംഗ്ലാദേശിൽ അധികാരമാറ്റം സംഭവിച്ചെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പൂർണ പരിഹാരമായിട്ടില്ല.…

3 hours ago

സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ കളക്ടർക്കെതിരെ നടപടി വേണം: മാപ്പുപറഞ്ഞാൽ കോടതിയലക്ഷ്യം ഇല്ലാതാകില്ലെന്ന് ഹിന്ദു മുന്നണി

തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപം വിവാദത്തിൽ മധുര ജില്ലാ കളക്ടർ നിഷാന്ത് കൃഷ്ണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദു മുന്നണി. സുപ്രീം കോടതി…

3 hours ago

വടക്കുകിഴക്കൻ മേഖലയിലെ വ്യോമഗതാഗതത്തിന് പുതിയ കുതിപ്പ്: അസമിലെ സിൽചറിൽ 2,014 കോടി രൂപയുടെ ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് കേന്ദ്രാനുമതി

അസമിലെ ബരാക് താഴ്‌വരയുടെ വ്യോമഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സിൽച്ചാറിലെ ദോലൂവിൽ പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ…

3 hours ago

ഭീകരാക്രമണത്തിന്റെ ആഘാതം മറികടന്ന് പഹൽഗാമിൽ വിനോദസഞ്ചാരം തിരിച്ചുവരുന്നു: സന്ദർശകരുടെ എണ്ണത്തിൽ വൻ വർധന

2025 ഏപ്രിലിൽ ബൈസരൺ താഴ്‌വരയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ കനത്ത തിരിച്ചടി നേരിട്ട ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാര മേഖല വീണ്ടും…

3 hours ago

പാക്കറ്റ് ഭക്ഷണങ്ങളിൽ ചുവന്ന മുന്നറിയിപ്പ് ലേബൽ നിർബന്ധം: കേന്ദ്രത്തിനും എഫ്.എസ്.എസ്.എ.ഐയ്ക്കും സുപ്രീം കോടതി നിർദ്ദേശം!

കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അനുവദനീയമായതിലും കൂടുതൽ അടങ്ങിയിട്ടുള്ള പാക്കറ്റ് ഭക്ഷ്യവസ്തുക്കളുടെ മുൻവശത്ത് തന്നെ ഉപഭോക്താക്കൾക്ക് വ്യക്തമായി കാണത്തക്കവിധം മുന്നറിയിപ്പ്…

6 hours ago