അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ഡച്ച് തുറമുഖ നഗരമായ റോട്ടർഡാമിലെ സർവകലാശാല ആശുപത്രിയിലും സമീപത്തെ അപ്പാർട്ട്‌മെന്റിലുമായി നടന്ന രണ്ട് വെടിവെപ്പിലായി ഒന്നിലധികം ആളുകൾ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു.
വെടിവയ്പ് നടന്ന ഇറാസ്മസ് മെഡിക്കൽ സെന്ററിന്റെ ഹെലിപാഡിന് കീഴിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിക്ക് സമീപത്തെ അപ്പാർട്ട്‌മെന്റിലാണ് മറ്റൊരു ആക്രമണം നടന്നത്. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. സംഭവത്തിൽ 32 കാരനായ ഒരാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്, രണ്ട് വെടിവയ്പ്പിലും ഇയാൾക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കുകയാണ്.
സർവകലാശാല ആശുപത്രിയിലെ ക്ലാസ് മുറിയിൽ സൈനിക വസ്ത്രം ധരിച്ച ഒരാൾ കൈത്തോക്കുമായി വെടിയുതിർക്കുകയായിരുന്നു.രണ്ടാമത്തെ സംഭവത്തിൽ വെടിയുതിർത്തയാളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. അക്രമ സംഭവങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പുറത്ത് വിട്ടിട്ടില്ല. കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നതിന് മുമ്പ് കുടുംബാംഗങ്ങളെ അറിയിക്കുമെന്ന് റോട്ടർഡാം പോലീസ് പറഞ്ഞു. രണ്ട് സ്ഥലങ്ങളിലും തീപിടിത്തമുണ്ടായതായി പ്രാദേശിക അധികൃതർ അറിയിച്ചു. വെടിവയ്പ്പിനുള്ള കാരണം നിലവിൽ വ്യക്തമായിട്ടില്ല
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…