court -order
മുംബൈ: ചുണ്ടില്‍ ചുംബിക്കുന്നതും തലോടുന്നതും ഐ.പി.സി 377ാം വകുപ്പില്‍ ഉള്‍പ്പെടുത്താവുന്ന അസ്വാഭാവിക കുറ്റകൃത്യമല്ലെന്ന് മുംബൈ ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിലായിരുന്നു കോടതിയുടെ ഇത്തരത്തിലെ പരാമർശം.
14കാരന്റെ പിതാവിന്റെ പരാതി പ്രകാരമാണ് പ്രതിയെ കഴിഞ്ഞവര്‍ഷം അറസ്റ്റു ചെയ്തത്. മുംബൈയില്‍ കട നടത്തുകയാണ് പ്രതി. ഇയാളുടെ കടയില്‍ ഓണ്‍ലൈന്‍ ഗെയിം റീചാര്‍ജ് ചെയ്യാനും മറ്റും കുട്ടി എത്താറുണ്ട്. ഇവിടെ വെച്ച് ലൈംഗികാതിക്രമം നടന്നതായാണ് കേസ്.
കുട്ടിയുടെ വൈദ്യ പരിശോധന ഫലം ലൈംഗികാതിക്രമം നടന്നതായി വ്യക്തമാക്കുന്നില്ലെന്ന് ജസ്റ്റിസ് അനുജ പ്രഭു ദേശായി നിരീക്ഷിച്ചു. നിലവിലെ കേസില്‍ പ്രകൃതി വിരുദ്ധ ലൈംഗികതയുള്ളതായി പ്രഥമ ദൃഷ്ട്യാ പറയാനാകില്ലെന്നും അവര്‍ വ്യക്തമാക്കി. പ്രതി ഒരു വര്‍ഷം കസ്റ്റഡിയില്‍ കഴിഞ്ഞതും വിചാരണ ഉടന്‍ തുടങ്ങാനിടയില്ലെന്നും കൂടി പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…