Friday, September 25, 2026

ചുംബിക്കുന്നതും തലോടുന്നതും അസ്വാഭാവിക കുറ്റമല്ല! പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ വിചിത്ര വാദവുമായി ബോംബെ ഹൈക്കോടതി

മുംബൈ: ചുണ്ടില്‍ ചുംബിക്കുന്നതും തലോടുന്നതും ഐ.പി.സി 377ാം വകുപ്പില്‍ ഉള്‍പ്പെടുത്താവുന്ന അസ്വാഭാവിക കുറ്റകൃത്യമല്ലെന്ന് മുംബൈ ഹൈക്കോടതി. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ലായിരുന്നു കോടതിയുടെ ഇത്തരത്തിലെ പരാമർശം.

14കാ​ര​ന്റെ പി​താ​വി​ന്റെ പ​രാ​തി പ്ര​കാ​ര​മാ​ണ് പ്ര​തി​യെ ക​ഴി​ഞ്ഞ​വ​ര്‍​ഷം അ​റ​സ്റ്റു ചെ​യ്ത​ത്. മും​ബൈ​യി​ല്‍ ക​ട ന​ട​ത്തു​ക​യാ​ണ് പ്ര​തി. ഇ​യാ​ളു​ടെ ക​ട​യി​ല്‍ ഓ​ണ്‍​ലൈ​ന്‍ ഗെ​യിം റീ​ചാ​ര്‍​ജ് ചെ​യ്യാ​നും മ​റ്റും കു​ട്ടി എ​ത്താ​റു​ണ്ട്. ഇ​വി​ടെ വെ​ച്ച്‌ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്ന​താ​യാ​ണ് കേ​സ്.

കു​ട്ടി​യു​ടെ വൈ​ദ്യ പ​രി​ശോ​ധ​ന ഫ​ലം ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്ന​താ​യി വ്യ​ക്ത​മാ​ക്കു​ന്നി​ല്ലെ​ന്ന് ജ​സ്റ്റി​സ് അ​നു​ജ പ്ര​ഭു ദേ​ശാ​യി നി​രീ​ക്ഷി​ച്ചു. നി​ല​വി​ലെ കേ​സി​ല്‍ പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​ക​ത​യു​ള്ള​താ​യി പ്ര​ഥ​മ ദൃ​ഷ്ട്യാ പ​റ​യാ​നാ​കി​ല്ലെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി. പ്ര​തി ഒ​രു വ​ര്‍​ഷം ക​സ്റ്റ​ഡി​യി​ല്‍ ക​ഴി​ഞ്ഞ​തും വി​ചാ​ര​ണ ഉ​ട​ന്‍ തു​ട​ങ്ങാ​നി​ട​യി​ല്ലെ​ന്നും കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ജാ​മ്യം അനുവദിച്ചിരിക്കുന്നത്.

Related Articles

Latest Articles