മുംബൈ: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രണത്തിന്റെ ഓര്‍മ്മകള്‍ക് ഇന്ന് 12 വര്‍ഷം തികയുന്നു. 2008 നവംബര്‍ 26ന് രാത്രി 9.30 ഓടെയാണ് നാടിനെ നടുക്കിയ ഭീകരാക്രമണമുണ്ടായത്. മുംബൈ ലിയോ പോള്‍ഡ് കഫെയിൽ ആദ്യ ആക്രമണം നടന്നത്. 10 മണിക്ക് ഛത്രപതി റെയിൽവേ സ്റ്റേഷനിൽ അടുത്ത ആക്രമണമുണ്ടായി. അതേ മണിക്കൂറിൽ തന്നെ നരിമാൻ ഹൗസ്, ഒബ്രോയ് ഹോട്ടൽ, താജ് ഹോട്ടൽ എന്നിവിടങ്ങളിലുും വെടിവയ്പ്പ് നടന്നു. 10.50ഓടെ മുംബൈ മുൻസിപ്പൽ കോര്‍പ്പറേഷൻ, കാമാ ആശുപത്രി, ജിടി ആശുപത്രി എന്നിവിടങ്ങളിലും വെടിവയ്പ്പ് നടന്നു. മൂന്ന് ദിവസം നീണ്ടു നിന്ന ആക്രമണത്തിൽ വിദേശികള്‍ അടക്കം 166 പേരുടെ ജീവനാണ് പൊലിഞ്ഞത്. 300ലധികം ആളുകള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. പാകിസ്ഥാന്റെ നടപടിയിൽ കടുത്ത വിമര്‍ശനമാണ് ഇന്ത്യ ഉന്നയിച്ചത്. ഭീകരാക്രമണത്തിന്റെ 12-ാം വാര്‍ഷികത്തോട് അടുക്കുമ്പോഴും 15 രാജ്യങ്ങളിൽ നിന്നുള്ള 166 ഇരകളുടെ കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കുന്നതിൽ പാകിസ്ഥാൻ ഇതുവരെ ആത്മാർത്ഥത കാണിച്ചിട്ടില്ലെന്നത് ഗൗരവതരമായ കാര്യമാണെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു.
വീരമൃത്യു വരിച്ചവർ:
എൻഎസ്ജി കമാൻഡോ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ, മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനാ മേധാവി ഹേമന്ദ് കർക്കറെ, വിജയ് സലാസ്കർ പൊലീസ് അഡിഷനൽ കമ്മിഷണർ അശോക് കാംഠെ.
ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…
പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…
മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…
കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…
ഡല്‍ഹി : പോക്സോ കേസിലെ അതിജീവിതയായ പത്തുവയസുകാരി മാനസികമായ പിന്തുണയുമായി ദില്ലി രോഹിണിയിലെ പ്രത്യേക കോടതി ജഡ്ജി രജനി രംഗ.…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…