Categories: IndiaNATIONAL NEWS

26/11 മുംബൈ അറ്റാക്കിന് പിന്നിൽ ആർഎസ്എസും ബിജെപിയും; സഹായിച്ചത് അമേരിക്കൻ ചാരസംഘടന; അക്രമികളുടെ വരവിനും താമസത്തിനും സഹായിച്ചത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി; എല്ലായിടത്തും തോൽക്കുമെന്നുറപ്പായപ്പോൾ അവസാന അടവും പയറ്റാൻ കോൺഗ്രസ്സിന്റെയും ഇടതുപക്ഷത്തിന്റെയും വൃത്തികെട്ട രാഷ്ട്രീയ നീക്കം

എല്ലായിടത്തും പരാജയം ഏറ്റുവാങ്ങി നിൽക്കുമ്പോഴും വൃത്തികെട്ട രാഷ്ട്രീയ നീക്കവുമായി എത്തിയിരിക്കുകയാണ് കോൺഗ്രസ്സ്. അതിനു പിന്തുണയുമായി കോൺഗ്രസിനെ പിന്താങ്ങുന്ന കുറച്ചു മാധ്യമങ്ങളും ഇടതുപക്ഷവും. രാജ്യത്ത് നടക്കുന്ന എല്ലാ ആക്രമണങ്ങളും ഹിന്ദുഭീകരതയിൽ കൊണ്ടു കെട്ടാനുള്ള ഏറ്റവും വൃത്തികെട്ട പ്രവർത്തിയിലാണ് കോൺഗ്രസും, അതിനെ സ്പോൺസർ ചെയ്യുന്ന ചില മാധ്യമങ്ങളും.

“26/11 മുംബൈ അറ്റാക്കിന് പിന്നിൽ RSS ഉം ബിജെപിയും ആയിരുന്നു, അതിനവരെ സഹായിച്ചത് അമേരിക്കൻ ചാരസംഘടന CIA യും ഇസ്രായേലിന്റെ മൊസാദും. അക്രമികളുടെ വരവിനും താമസത്തിനും സഹായിച്ചത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി!
എടിഎസ് മേധാവി ഹേമന്ത് കർക്കരെ മലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട് നിരവധി തെളിവുകൾ വെളിപ്പെടുത്താൻ പോവുകയായിരുന്നു, അതിൽ ബിജെപിയും ആർ‌എസ്‌എസും ആയി ബന്ധമുള്ള നിരവധി സന്യാസികളെയും ഹിന്ദു ആചാര്യന്മാരെയും അദ്ദേഹം വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു ആ സമയത്താണ് കൃത്യമായി ആക്രമണം ഉണ്ടാകുന്നതും അദ്ദേഹം കൊല്ലപ്പെടുന്നതും. ഇന്ത്യയിൽ ഉള്ള എല്ലാ സ്ഫോടനങ്ങൾക്കും പുറകിൽ യഥാർത്ഥത്തിൽ RSS ഉം മൊസാദുമാണ്!
ഇന്ത്യൻ മുജാഹിദീൻ യഥാർത്ഥത്തിൽ RSS ന്റെ ഒരു സാങ്കൽപ്പിക സൃഷ്ടി മാത്രമാണ്.”

അസീസ് ബർണി എന്ന ഉർദു സഹാറ പത്രത്തിന്റെ ചീഫ് എഡിറ്റർ എഴുതിയ ആർഎസ്എസ് കി സാശിഷ് എന്ന പുസ്തകത്തിലെ ചില ഭാഗങ്ങൾ ആണ് മുകളിൽ ഉള്ളത്. ഈ പുസ്തകം പ്രകാശനം ചെയ്തത് കോൺഗ്രസ്സ് നേതാവ് ദ്വിഗ് വിജയ് സിങ് ആണ്. അതിന് ബലം കൊടുക്കുന്നതിനായി മുംബൈ ആക്രമണത്തിന്റെ അന്ന് ഹേമന്ത് കർക്കർ തന്നെ വിളിച്ചു ആർഎസ്എസ് ൽ നിന്ന് തനിക്ക് ഭീഷണി ഉണ്ട് എന്ന വെളിപ്പെടുത്തൽ നടത്തിയെന്നും ദിഗ് വിജയ സിങ് പറഞ്ഞു.

യഥാർത്ഥത്തിൽ അത് തന്നെ ആയിരുന്നു അവരുടെ പദ്ധതിയും. തുക്കാറാം ഓംബ്ലെ എന്ന മുൻസൈനികനായ പോലീസ് ഓഫീസർ മുപ്പതോളം വെടിയുണ്ടകൾ സ്വന്തം ശരീരത്തിൽ തുളഞ്ഞു കയറിയ നേരത്തും ജീവനോടെ അജ്മൽ കസബ് എന്ന ഭീകരനെ ജീവനോടെ പിടിച്ചില്ലായിരുന്നു എങ്കിൽ ഈ തിരക്കഥ ഒരു യഥാർത്ഥ കഥയാക്കി രാജ്യത്ത് നടക്കുന്ന എല്ലാ ആക്രമണങ്ങളും ഹിന്ദുഭീകരതയിൽ കൊണ്ടു കെട്ടിയേനെ കോൺഗ്രസും അവർ സ്പോൺസർ ചെയ്യുന്ന ലുട്ടിയൻ മാധ്യമങ്ങളും. കാരണം അവർ അത്ര തയ്യാറെടുപ്പിലാണ് വന്നത്. എല്ലാ ഭീകരവാദികളുടെയും കയ്യിൽ കാവി ചരട്, ഹിന്ദു പേരുകൾ ഉള്ള ഐഡി കാർഡ്‌ അങ്ങനെ വേണ്ടത് എല്ലാം ഉണ്ടായിരുന്നു.

പിന്നീട് ഈ ആക്രമണത്തിന്റെ ഹാൻഡ്ലർ അബു ജുന്ദൽ എന്ന ഇന്ത്യൻ മുജാഹിദീൻ ഭീകരനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോഴാണ് പദ്ധതിയുടെ വിശദാംശങ്ങൾ രാജ്യം അറിഞ്ഞത്. അതിനവർക്ക് പ്രേരണ ആയിരിക്കുക ഇതേ കോൺഗ്രസും ഇടതുപക്ഷവും ചേർന്ന മതേതര സഖ്യം. മുൻപ് ഇസ്രത് ജഹാൻ എന്ന തീവ്രവാദിയെ കൊന്നത് വ്യാജ ഏറ്റുമുട്ടൽ എന്ന നറേറ്റിവ് രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി പ്രചരിപ്പിച്ചതിന്റെ ഓർമ്മകളിൽ നിന്ന് ആവും എന്നതിൽ ഒരു സംശയവും ഇല്ല. ഇസ്രത് ന്റെ കൊലയിൽ പ്രതികാരം ചെയ്യും എന്ന് ആദ്യം പ്രസ്താവന ഇറക്കിയ ലഷ്കർ ഇന്ത്യയിലെ രാഷ്ട്രീയ നീക്കം കണ്ടപ്പോൾ അവരുടെ ചാവേറിനെ കൈ വെടിയുന്ന തന്ത്രമാണല്ലോ പിന്നീട് പയറ്റിയത്..

എന്തായാലും കസബിനെ ജീവനോടെ പിടിച്ചതോടെ അവരുടെ തന്ത്രങ്ങൾ എല്ലാം പാളി, ദ്വിഗ് വിജയ സിങ്ങിന്റെ പ്രസ്താവനകൾ പാകിസ്ഥാൻ അനുകൂലം എന്നു പറഞ്ഞൂ കർക്കരയുടെ ഭാര്യ തന്നെ തള്ളി കളയുകയും ചെയ്തു.

തന്റെ രക്തസാക്ഷിത്വത്തിലൂടെ തുക്കാറാം എന്ന ഭാരതപുത്രൻ രക്ഷിച്ചത് ഏതാനും ജീവനുകൾ മാത്രമല്ല, ഒരു രാജ്യത്തെയും അതിന്റെ സംസ്കാരത്തെയും കൂടിയായിരുന്നു. അല്ലായിരുന്നു എങ്കിൽ RSS നെ മുൻനിർത്തുക എന്ന തന്ത്രത്തിലൂടെ കാലങ്ങളായി ശ്രമിച്ചിട്ടും നടക്കാത്ത ഒരു സംസ്കാരത്തെ തന്നെ നശിപ്പിക്കാനും ലോകത്തിന് മുന്നിൽ അതിനെ ഭീകരത ആയി അവതരിപ്പിക്കാനും തക്കം പാർത്തിരുന്ന കഴുകന്മാരെ നിശ്ശബ്ദർ ആക്കുകയും കൂടിയാണ് അദ്ദേഹം ചെയ്തത്.

ബിൻലാദൻ എന്ന ഭീകരവാദിയുടെ മരണത്തിൽ പരിതപിച്ച, അയാളെ ഒസാമജി എന്നു വിശേഷിപ്പിച്ച ദിഗ്വിജയ സിംഗും, നമ്മുടെ സൈനികർ നടത്തിയ സർജിക്കൽ സ്‌ട്രൈക്ക് ൽ സംശയം പ്രകടിപ്പിക്കുന്ന, മസൂദ് അസർ എന്ന ഭീകരനെ ജി എന്നു സംബോധന ചെയ്ത രാഹുൽ ഗാന്ധിയും എല്ലാം തുക്കാറാമിനെ അവഗണിക്കുന്നത് യാദൃശ്ചികം ആണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
അല്ല! എതിരാളികൾ ഇല്ലാത്ത, അധികാരം പൂർണ്ണമായും കൈപ്പിടിയിൽ ആയ ശോഭനമായ ഒരു വിദൂര ഭാവിയാണ് അവരെ സംബന്ധിച്ചു അയാൾ തകർത്തത്

B4 Admin

Recent Posts

തിരുവനന്തപുരം നഗരസഭയില്‍ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ചു. ബില്‍ കളക്ടറെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…

5 hours ago

അഹിംസയുടെ ശക്തി നിങ്ങള്‍ ലോകത്തിന് കാണിച്ചു കൊടുത്തു. പ്രധാനമന്തി മോദി പൈലറ്റ് സ്മിത്തിനോട്. ഹനുമാന്‍ചാലിസ ചൊല്ലി പ്രതിസന്ധി നേരിട്ടെന്ന് സ്മിത് മച്ചാര്‍

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…

5 hours ago

അടൂര്‍ പ്രകാശിന് പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…

6 hours ago

ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ഒരു കിലോ മുടി പുറത്തെടുത്തു. കുട്ടിയ്ക്ക് നൂറില്‍ താഴെ ആളുകളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള അപൂര്‍വ രോഗം

തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…

6 hours ago

ബ്രിട്ടീഷ് ഭരണകാലത്ത്, 1920-ൽ സുഭാഷ് ചന്ദ്രബോസ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത് സംസ്‌കൃതത്തില്‍. യു.പി.എസ്.സി. ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…

6 hours ago

യു.ഡി.എഫില്‍ പടയൊരുക്കം ശക്തം. വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി അടൂര്‍ പ്രകാശ്

യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…

7 hours ago