കൊച്ചി: മുനമ്പം മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ജനുവരിയില്‍ മുനമ്പത്തുനിന്ന് ബോട്ടില്‍ പുറപ്പെട്ടവര്‍ സുരക്ഷിതമായി ഏതെങ്കിലും രാജ്യത്ത് എത്തിയിട്ടുണ്ടെങ്കില്‍ അവരെ കണ്ടെത്തുന്നതിനാണ് കേരള പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയത്.
എന്നാല്‍ നേരത്തെ സംശയിച്ചതുപോലെ ഇവര്‍ ഓസ്ട്രേലിയയിലോ ന്യൂസിലാന്‍ഡിലോ എത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് വിപുലമായ തിരച്ചിലിനുവേണ്ടി ഇന്റര്‍പോള്‍ വഴി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്.ബോട്ടില്‍ പോയതായി കണ്ടെത്തിയ 243 പേരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചത്.
ജനുവരി 12 ന് മുനമ്പം മാല്യങ്കര ബോട്ടു ജെട്ടിയില്‍ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം100ലേറെ പേര്‍ ബോട്ടില്‍ അനധികൃതമായി വിദേശത്തേക്ക് കടന്നത്. മാല്യങ്കരയിലെ ആളൊഴിഞ്ഞ പറമ്ബില്‍ ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും അടങ്ങിയ ബാഗുകള്‍ കണ്ടെത്തിയതോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇത് വരെ ഒന്‍പത് പേരാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…