തിരുവല്ല: മകനെ കൊലപ്പെടുത്തിയെന്നാരോപിച്ച് പിതാവിനെതിരെ കോയിപ്രം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പിതാവ് കുറ്റക്കാരന്‍ അല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. പുറമറ്റം വില്ലേജില്‍, വാലാങ്കര മുള്ളന്‍കുഴിക്കല്‍ വീട്ടില്‍ ബിജി മാത്യുവിനെ (34) കോടാലിയുടെ മാടു കൊണ്ട് തലക്ക് അടിച്ചു കൊലപ്പെടുത്തി എന്നാരോപിച്ചാണ് പിതാവ് ജോണ്‍ മാത്യുവിനെ പ്രതിയാക്കി പോലീസ് കേസ് എടുത്തത്.
നാല് വര്‍ഷം നീണ്ടുനിന്ന വിചാരണക്ക് ശേഷം പത്തനംതിട്ട അഡീണല്‍ സെഷന്‍സ് കോടതിയാണ് പിതാവിനെ വെറുതെ വിട്ടത്. 2015 ജനുവരി പതിനാലിനാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് വന്ന ബിജി മാതാപിതാക്കളോട് വഴക്കിടുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ ബിജിയുടെ പിതാവ് വീട്ടിലുണ്ടായിരുന്ന കൈക്കോടാലി എടുത്ത് ബിജിയുടെ തലയിലും മുഖത്തും അടിച്ച് കൊലപ്പെടുത്തി എന്നായിരുന്നു കേസ്.
വീട്ടുകാരും അയല്‍വാസികളും ഡോക്ടേഴ്‌സും പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 28 ഓളം സാക്ഷികള്‍ ഉണ്ടായിരുന്ന കേസിലാണ് കോടതി വിധി പ്രസ്താവിച്ചത്. പ്രതിക്ക് വേണ്ടി അഭിഭാഷകനായ അഭിലാഷ് ചന്ദ്രന്‍ തിരുവല്ല കോടതിയില്‍ ഹാജരായി.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വീണ്ടും അക്രമസംഭവങ്ങൾ പടരുന്നു. തിരക്കേറിയ മോഗ്ബസാർ മേഖലയിൽ ഇന്ന് വൈകുന്നേരമുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു.…
തിരുവനന്തപുരം: പുതിയ തിരിച്ചറിയൽ രേഖ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച…
ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…
ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…
തിരുവനന്തപുരം : വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി. നിർമാണപ്രവർത്തനങ്ങൾക്കായി സ്റ്റേഷന്‍റെ…