പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മണ്ണന്തലയിൽ സഹോദരന്റെ അടിയേറ്റു യുവതി മരിച്ചു. പോത്തൻകോട് സ്വദേശിനി ഷെഹീന(33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. ചികിത്സയുടെ ഭാഗമായി വാടകയ്‌ക്കെടുത്ത അപ്പാർട്മെന്റിലായിരുന്നു സംഭവം.
സംഭവ സമയത്ത് ഷംസാദും സുഹൃത്ത് ചെമ്പഴന്തി സ്വദേശി വിശാഖും അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നു. രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഷെഹീനയുടെ ശരീരത്തിൽ മർദ്ദനത്തിൽ പരിക്കേറ്റ പാടുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. ആക്രമണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷിച്ചുവരികയാണ്.
ഈ മാസം 14-നാണ് ഷെഹീന മണ്ണന്തലയിൽ താമസത്തിന് എത്തിയത്. ചികിത്സയുടെ ഭാഗമായി വാടയ്‌ക്കെടുത്ത അപ്പാർട്ട്മെന്റിലായിരുന്നു താമസം. മാതാപിതാക്കളാണ് ഷെഹീനയെ കട്ടിലിന് താഴെ കിടക്കുന്ന നിലയിൽ കണ്ടെത്തുന്നത്. സംശയം തോന്നിയ ഇവർ മണ്ണന്തല പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
എം.എഫ്. ഹുസൈന് സരസ്വതിയെയും ഭാരതാംബയെയും അപമാനിക്കുന്ന ചിത്രങ്ങൾക്ക് എൽഡിഎഫ് സർക്കാർ അവാർഡ് നൽകിയപ്പോൾ തോന്നാതിരുന്ന വൃണം തന്നെയാണോ ഇപ്പോൾ സബരിമല…
കൊച്ചി : സൈബർ ആക്രമണത്തിൽ പരാതി നൽകി നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത .കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ…
ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെയാണ് എസ്‌ഐടി അറസ്റ്റ്‌ചെയ്തത്. പ്രതി പട്ടികയിൽ…
ജിഹാദ് എന്നത് “തിന്മയ്‌ക്കെതിരായ ആത്മനിയന്ത്രണ പോരാട്ടം” മാത്രമാണെന്ന് ദിവ്യ എസ്. അയ്യർ പറയുമ്പോൾ, ചരിത്രവും യാഥാർത്ഥ്യവും വേറൊരു ചിത്രം കാണിക്കുന്നു.…
തിരുവന്തപുരം : കേരള സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റെടുത്ത് സിസാ തോമസ്. കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല…
പട്ടാള അട്ടിമറിക്ക് ശേഷം 2021 മുതൽ ജയിലിൽ കഴിയുന്ന ഓങ് സാങ് സൂചി മരിച്ചെന്ന് അഭ്യൂഹം ! രണ്ടു വർഷമായി…