കുംഭകോണം: ദളിത് കോളനിയില്‍ ഇസ്‌ലാം മതപരിവര്‍ത്തനം നടത്താന്‍ വന്ന ആളുകളെ എതിര്‍ത്ത പി എം കെ നേതാവിനെ തീവ്രവാദികൾ വെട്ടിക്കൊലപ്പെടുത്തി. നേതാവിന്റെ കൊലപാതകത്തെ തുടർന്ന് കുംഭകോണത്ത് സംഘര്‍ഷം ശക്തമായിരിക്കുകയാണ്. വലിയ പോലീസ് സന്നാഹത്തെയാണ് സ്ഥലത്ത് വിന്യസിച്ചിട്ടുള്ളത്. ചൊവ്വാഴ്ച രാത്രി തിരിച്ചറിയാനാകാത്ത ഒരുകൂട്ടം ആളുകളാണ് 42 കാരനായ രാമലിംഗത്തിനെ കൊലപ്പെടുത്തിയത്. രാമലിംഗത്തിന്റെ രണ്ടു കൈകളും വെട്ടിയെടുത്ത സംഘം ക്രൂരമായി കൊടുവാള്‍ കൊണ്ട് നിരവധി തവണ വെട്ടുകയായിരുന്നു.
പാട്ടാളി മക്കള്‍ കച്ചി നേതാവായ രാമലിംഗവും ദളിതന്‍ ആണ്. രാമലിംഗത്തെ വെട്ടിയത് ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടു കയ്യും വെട്ടിയെടുത്തതോടെ അനിയന്ത്രിതമായ രക്തസ്രാവമാണ് ഉണ്ടായത്. ഇദ്ദേഹത്തെ ആദ്യം കുംഭകോണത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ നിന്ന് കുംഭകോണം മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു.
രക്തസ്രാവം അനിയന്ത്രിതമായതിനാല്‍ തന്നെ ജീവന്‍ രക്ഷിക്കാനായില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ വര്‍ഗീയ സംഘർഷമുണ്ടാകുമോയെന്ന ആശങ്കയിലാണ് പോലീസ്. എന്നാൽ അന്നേ ദിവസം ചിലര്‍ കോളനിയില്‍ മതപരിവര്‍ത്തനം നടത്താന്‍ എത്തിയതായും അവരുമായി നടന്ന വാക്കു തര്‍ക്കവുമാണ് കൊലപാതകത്തിൽ അവസാനിച്ചതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…