mushfiqur-rahim-resigned-from-20---20-cricket
ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുഷ്ഫിഖുർ റഹിം അന്താരാഷ്‌ട്ര ട്വൻ്റി 20 ക്രിക്കറ്റിൽ നിന്നും വിരമിച്ചു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് അദ്ദേഹം . ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും കൂടുതൽ ശ്രദ്ധിക്കുന്നതിനായാണ് വിരമിക്കാൻ തീരുമാനം എടുത്തതെന്ന് താരം അറിയിച്ചു. ഫ്രാഞ്ചൈസി ലീഗുകളിൽ തുടർന്നും കളിക്കുമെന്നും റഹിം വ്യക്തമാക്കി.
ഏഷ്യാ കപ്പിൽ ഒരു കളിപോലും ജയിക്കാതെ ബംഗ്ലാദേശ് പുറത്തായിരുന്നു. ഈ സാഹചര്യത്തിലാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിൽ നിലവിലെ ഏറ്റവും ശക്തരായ താരങ്ങളിൽ ഒരാളായ മുഷ്ഫിഖുർ റഹിമിന്റെ വിരമിക്കൽ പ്രഖ്യാപനം.
ബംഗ്ലാദേശിനായി 102 ട്വൻ്റി 20 മത്സരങ്ങളിൽ നിന്നായി 19.23 ശരാശരിയിൽ 1500 റൺസ് റഹിം നേടിയിട്ടുണ്ട്.. ആക്രമണത്തിനായുള്ള ഉത്സാഹം കളിക്കളത്തിലും പുറത്തും അലങ്കാരമായി കൊണ്ടു നടക്കുന്ന താരം എന്നാണ് റഹിം വിശേഷിപ്പിക്കപ്പെടുന്നത്.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…