deviprasad
ഹൈദരാബാദ്: തമിഴ് സംഗീത സംവിധായകൻ ദേവി ശ്രീപ്രസാദിനെതിരെ ഹൈദരാബാദ് സിറ്റി പൊലീസിന്‍റെ സൈബര്‍ ക്രൈം വിഭാഗം കേസ് രജിസ്റ്റർ ചെയ്തു. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ മ്യൂസിക് ആല്‍ബമായ ‘ഒ പരി’ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തെലുങ്ക് നടിയും ഹാസ്യതാരവുമായ കരാട്ടെ കല്യാണിയാണ് പരാതി കൊടുത്തത്. അശ്ലീല വസ്ത്രം ധരിച്ച് സ്ത്രീകൾ നൃത്തം ചെയ്യുന്ന ഗാനത്തിൽ സംഗീതസംവിധായകൻ ഭക്തിഗാനങ്ങൾ ഉപയോഗിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഇതു ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. ദേവി ശ്രീപ്രസാദ് നിരുപാധികം മാപ്പ് പറയണമെന്നും ആല്‍ബത്തിലെ ‘കൃഷ്ണാ ഹരേ, രാമ ഹരേ’ എന്ന ഭാഗം നീക്കം ചെയ്യണമെന്നും ആവശ്യമുന്നയിച്ചു. സംഗീത സംവിധാനത്തിൽ ദേവി ശ്രീ പ്രസാദ് തന്നെയാണ് ആല്‍ബത്തില്‍ പാടി അഭിനയിച്ചിരിക്കുന്നത്.
ഒക്ടോബറില്‍ പാന്‍ ഇന്ത്യന്‍ റിലീസായിട്ടാണ് പാട്ട് പുറത്തിറങ്ങിയത്. തെലുങ്കില്‍ ‘ഒ പിള്ള’ എന്ന പേരിലാണ് ഗാനം പുറത്തിറക്കിയത്. സംഗീതസംവിധായകനെതിരെ ഐപിസി 153 എ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും സൈബർ ക്രൈം എ.സി.പി കെ.വി.എം പ്രസാദ് പറഞ്ഞു
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…