CRIME

ബിഹാറിൽ സംഗീത അദ്ധ്യാപകനെയും പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെയും നഗ്നരാക്കി മർദ്ദിച്ചു; പ്രതികൾ ഒളിവിൽ; വിദ്യാർത്ഥിനിയുടെ മൊഴിയിൽ അദ്ധ്യാപകനെതിരെ പോക്സോ

പാറ്റ്‌ന : ബിഹാറിൽ അനാശാസ്യ പ്രവർത്തനം ആരോപിച്ച് സംഗീത അദ്ധ്യാപകനെയും പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെയും നഗ്നരാക്കി മർദ്ദിച്ചു. ബേഗുസരായിയിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സംഗീത അദ്ധ്യാപകൻ കിഷുദേവ് ചൗരസ്യയെ (40) പോലീസ് അറസ്റ്റ് ചെയ്യുകയും വിദ്യാർത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇവരെ മർദ്ദിച്ചതിനു മൂന്നു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.

സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ പരിശോധിക്കുകയാണെന്നും മർദ്ദനമേറ്റ സമയത്തെ ഇരുവരുടെയും വസ്ത്രങ്ങളും സംഭവസ്ഥലത്തെ മറ്റു തെളിവുകളും ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചെന്നും പോലീസ് വ്യക്തമാക്കി.

Anandhu Ajitha

Recent Posts

കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കി! ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

ഇടുക്കി ;ഇരട്ടയാറില്‍ പോക്‌സോ കേസ് അതിജീവിത മരിച്ചനിലയില്‍. കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന സംശയത്തില്‍…

3 mins ago

സർജിക്കൽ സ്ട്രൈക്കുകൾ ഇനിയും ഉണ്ടാകുമോ ? വിദേശകാര്യ മന്ത്രി പറയുന്നത് കേൾക്കാം| s jaishankar

സർജിക്കൽ സ്ട്രൈക്കുകൾ ഇനിയും ഉണ്ടാകുമോ ? വിദേശകാര്യ മന്ത്രി പറയുന്നത് കേൾക്കാം| s jaishankar

1 hour ago

ചൈനയ്‌ക്കും പാകിസ്ഥാനും കനത്ത തിരിച്ചടിയുമായി ഭാരതം |narendramodi

ചൈനയ്‌ക്കും പാകിസ്ഥാനും കനത്ത തിരിച്ചടിയുമായി ഭാരതം |narendramodi

1 hour ago

ഗംഗയെ വണങ്ങി, കാലഭൈരവന്റെ അനുഗ്രഹത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ പത്രിക സമർപ്പിച്ചു; സംസ്ഥാന മുഖ്യമന്ത്രിമാരും എൻ ഡി എ നേതാക്കളും അകമ്പടിയായി; ആവേശത്തോടെ ക്ഷേത്രനഗരി

വാരാണസി: മൂന്നാം തവണയും വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ ഗംഗാ നദിയിൽ ആരതിയും പ്രാർത്ഥനയും നടത്തിയും…

2 hours ago

റായ്ബറേലിയിൽ രാഹുൽ നൽകിയ ആദ്യ ഗ്യാരന്റി എന്താണെന്ന് അറിയുമോ ?വീഡിയോ വൈറൽ |RAHUL GANDHI

റായ്ബറേലിയിൽ രാഹുൽ നൽകിയ ആദ്യ ഗ്യാരന്റി എന്താണെന്ന് അറിയുമോ ?വീഡിയോ വൈറൽ |RAHUL GANDHI

6 hours ago