ഇലോൺ മസ്ക്
വാഷിങ്ടൻ : പ്രമുഖ സമൂഹ മാദ്ധ്യമ പാറ്റ്‌ഫോമായ ട്വിറ്റർ റീബ്രാൻഡ് ചെയ്യാൻ ഉടമ ഇലോൺ മസ്ക് പദ്ധതിയിടുന്നതായി റിപ്പോർട്ട്. “ഉടൻ തന്നെ ഞങ്ങൾ ട്വിറ്റർ ബ്രാൻഡിനോടു വിടപറയും, ക്രമേണ എല്ലാ പക്ഷികളോടും.’’– മസ്കിന്റെ ഈ ട്വീറ്റ് പുറത്തുവന്നതോടെയാണ് ഇത് സംബന്ധിച്ച അഭ്യൂഹങ്ങൾ പ്രചരിക്കുവാൻ ആരംഭിച്ചത് . പിന്നാലെ ഞായറാഴ്ച രാത്രി മികച്ച ‘എക്സ്’ ലോഗോ ലഭിച്ചാൽ ലോകമെമ്പാടും അതു നിലവിൽ വരുമെന്ന് മറ്റൊരു ട്വീറ്റ് കൂടി മസ്കിന്റെ ഭാഗത്ത് നിന്നുണ്ടായി.
ചൈനയിൽ വൻ പ്രചാരമുള്ള വീചാറ്റ് പോലെ ഒരു ആപ് നിർമിക്കാനുള്ള മസ്കിന്റെ ശ്രമത്തിന്റെ ഭാഗമാണ് റീബ്രാൻഡിങ് എന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ ഇക്കഴിഞ്ഞ ഏപ്രിലിൽ ട്വിറ്ററിന്റെ വെബ് പതിപ്പിൽ നീലക്കിളിയെ മാറ്റി പകരം ട്രോൾ ചിത്രമായ ‘ഡോജ്’ നായയെ കുറച്ചുദിവസത്തേയ്ക്കു ലോഗോ ആക്കിയിരുന്നു. ഇതോടെ ക്രിപ്റ്റോ കറൻസിയായ ഡോജ്കോയിന്റെ വില കുതിച്ചുയർന്നിരുന്നു. 30 ശതമാനത്തിലധികമാണ് വില ഉയർന്നത്.
ഈയിടെയായി ‘എക്സ്’ എന്ന പേര് പലപ്പോഴായി മസ്ക് ഉപയോഗിക്കുകയാണ്. പുതിയ സിഇഒ ലിൻഡ യാക്കറിനോയെ സ്വാഗതം ചെയ്യുമ്പോൾ, ‘‘ഈ പ്ലാറ്റ്‌ഫോമിനെ എക്‌സ് ആപ്പാക്കി മാറ്റുന്നതിന് ലിൻഡയ്‌ക്കൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുന്നു’’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഒക്ടോബറിൽ, ‘‘ട്വിറ്റർ വാങ്ങുന്നത് എല്ലാത്തിനുമുള്ള ആപ്പായ ‘എക്‌സ്’ നിർമിക്കുന്നതിന്റെ ഭാഗമാണ്’’ എന്നും പറഞ്ഞിരുന്നു. അതേസമയം നിരവധി സാങ്കേതിക പ്രശ്നങ്ങളാണ് ട്വിറ്റർ തുടർച്ചയായി നേരിടുന്നത്. കമ്പനിയുടെ പരസ്യ വരുമാനം വൻതോതിൽ കുറയുന്നതും മസ്കിന് തലവേദന സൃഷ്ടിക്കുകയാണ്
രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചെങ്കിലും, അതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും പരിഹാസപരമായ പ്രസ്താവനകളും തുടരുകയാണ്. #rahuleaswar #bailbutpropaganda #fakenarrative #mediabias…
ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…
ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…
ഭാരതത്തിന്റെ പ്രതിരോധ ശേഷിക്ക് വലിയ മുതൽക്കൂട്ട് നൽകിക്കൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിങ് സിസ്റ്റമാണ്…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…