പ്രതീകാത്മക ചിത്രം
വമ്പൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി യൂട്യൂബ്. പ്ലേ ബാക്ക് സ്പീഡ് ക്രമീകരണവും സ്ലീപ്പർ ടൈമർ ഫീച്ചറും ഉടൻ തന്നെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുമെന്ന് അന്താരാഷ്ട മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ 0.25 ആണ് ഏറ്റവും കുറഞ്ഞ പ്ലേബാക്ക് സ്പീഡ്. ഇത് 0.05 ആക്കുമെന്നാണ് റിപ്പോർട്ട്. അതേ സമയം സ്പീഡ് 2x ആണ് നിലവിലുള്ളത്. ഈ വേഗത ഇനിയും വർധിപ്പിക്കുമെന്നാണ് വിവരം. സ്ലീപ് ടൈമർ നേരത്തെ പ്രീമിയം സബ്സ്ക്രൈബേഴ്സിന് മാത്രമായിട്ടായിരുന്നു. എന്നാൽ ഇനി ഇത് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നിശ്ചിത സമയത്തിന് ശേഷം വീഡിയോ സ്വമേധയാ സ്റ്റോപ് ആകുന്നതാണ് ഈ പുതിയ ഫീച്ചർ. ഇതിനായി, എപ്പോഴാണ് വീഡിയോ സ്റ്റോപ് ആകേണ്ടത് എന്നനുസരിച്ച് നേരത്തെ തന്നെ നിങ്ങൾക്ക് ടൈമർ സെറ്റ് ചെയ്ത് വെക്കാം.
പ്ലേ ബാക്ക് മെനുവിലായിരിക്കും സ്ലീപ്പ് ടൈമർ ഓപ്ഷൻ ഉണ്ടാകുക. 10, 15, 20, 45 മിനിറ്റായോ അല്ലെങ്കിൽ ഒരു മണിക്കൂറായോ സെറ്റ് ചെയ്ത് വെക്കാൻ സാധിക്കും. വീഡിയോയുടെ അവസാനത്തിൽ ടൈമർ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉണ്ടാകും. കൂടുതൽ നേരം വീഡിയോ കാണണമെന്നുണ്ടെങ്കിൽ പോപ്പ് അപ്പിലൂടെ ടൈമർ നീട്ടാൻ സാധിക്കും.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…