ഗാസിയാബാദ്: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വിവാഹത്തിൽ നിന്ന് പിന്മാറിയ യുവാവിനെ യുവതി കഴുത്തറുത്ത് കൊന്നു. ഇയാളെ കൊലപ്പെടുത്തിയതിന് ശേഷം ട്രോളി ബാഗിലാക്കി കൊണ്ടുപോകുന്നതിനിടെയാണ് യുവതി പിടിയിലായത്. ഇരുപത്തിമൂന്നുകാരനായ ഫിറോസ് അലിയെ ആണ് ഗാസിയാബാദ് സ്വദേശിനിയായ പ്രീതി കൊലപ്പെടുത്തിയത്.
രാത്രി പട്രോളിങ്ങിനിടെയാണ് പ്രീതി ബാഗുമായി പോകുന്നത് പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാൾ തന്റെ കാമുകനായിരുന്നുവെന്ന് പ്രീതി വെളിപ്പെടുത്തിയത്.
വിവാഹമോചിതയായ പ്രീതിയെ ഇയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു. കുറച്ചു നാൾ ഇരുവരും ഒരുമിച്ച് താമസസിച്ചു. പിന്നീട് വിവാഹം കഴിക്കാൻ താത്പര്യമില്ലെന്ന് ഇയാൾ പ്രീതിയെ അറിയിച്ചു. മറ്റൊരു മതക്കാരിയെ വിവാഹം ചെയ്യാൻ വീട്ടുകാർ അനുവദിക്കില്ലെന്നായിരുന്നു വാദം. എന്നാൽ വീണ്ടും നിർബന്ധിച്ചപ്പോൾ പ്രീതിയുടെ സ്വഭാവം മോശമാണെന്ന് പറഞ്ഞ് ഫിറോസ് അപമാനിച്ചു. ഇതിന് പിന്നാലെയാണ് റേസർ ഉപയോഗിച്ച് ഫിറോസിന്റെ കഴുത്തറുത്തതെന്ന് പ്രീതി പോലീസിന് മൊഴി നൽകി.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…