chennai-sdpi
ചെന്നൈ: സംഘപരിവാർ പ്രവർത്തകർക്കെതിരെ രൂക്ഷമായ പ്രസംഗവുമായി എസ്ഡിപിഐ വനിതാ വിഭാഗം നേതാവ് സന്നത്ത് അലിമ. ഞങ്ങള്‍ മുസ്ലീങ്ങള്‍ ഭാരതത്തിലെ എല്ലാ സംഘികളെയും ഇല്ലാതാക്കാന്‍ തയ്യാറാണ്. മുസ്ലീങ്ങള്‍ക്ക് ഒരു മണിക്കൂര്‍ സമയം നല്‍കുക, ഒരു സംഘപരിവാര്‍ പ്രവര്‍ത്തകനും ജീവിച്ചിരിപ്പില്ലെന്ന് ഞാന്‍ ഉറപ്പാക്കുമെന്നായിരുന്നു, സന്നത്ത് അലിമ മുഴക്കിയ ഭീഷണി മുദ്രാവാക്യം.
തമിഴ്‌നാട് നെല്ലൈയി പേട്ടയിലെ മല്ലിമല്‍ തെരുവില്‍ നടന്ന റാലിയിലാണ് സന്നത്ത് അലിമയുടെ വിദ്വേഷ പ്രസംഗം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയതിനും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി നടത്തിയതിനും എസ്ഡിപിഐ നേതാവിനെതിരെ കേസെടുക്കണമെന്ന ആവശ്യം ഇതിനോടകം ഉയരുകയും ചെയ്തിട്ടുണ്ട്.
സന്നത്ത് അലിമയ്‌ക്കെതിരെ ദേശീയസുരക്ഷാ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകനും തിരുനെല്‍വേലി ഹിന്ദു മുന്നണി സംസ്ഥാന സെക്രട്ടറിയുമായ കുട്രാലനാഥന്‍ പോലീസില്‍ പരാതി നൽകിയത്.
കൊലപാതക പരമ്പരയ്ക്ക് തയ്യാറാണെന്നാണ് എസ്ഡിപിഐ നേതാവ് പറഞ്ഞതിന്റെ അർഥം. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം അഴിച്ച് വിടാന്‍ തീവ്രവാദികള്‍ തയ്യാറെടുക്കുകയുമെന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ അലിമയ്‌ക്കെതിരെ കേസെടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…