India

‘ഉടനെ വാദം കേൾക്കണം’; അപ്പീൽ ഹർജിയുമായി കെജ്‌രിവാൾ സുപ്രീംകോടതിയിൽ

ദില്ലി: മദ്യനയ അഴിമതി കേസിലെ അറസ്റ്റും റിമാന്‍ഡും നിയമപരമാണെന്ന ദില്ലി ഹൈക്കോടതി വിധിക്കെതിരെ അരവിന്ദ് കെജ്‌രിവാൾ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി ഉത്തരവ് തെറ്റായ അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍.

മദ്യനയ അഴിമതിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ പങ്ക് സംബന്ധിച്ച ഇഡി വാദങ്ങള്‍ ശരിവച്ചാണ് അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയത്. കേസില്‍ തിരിച്ചടിയേറ്റതോടെയാണ് കെജ്‌രിവാൾ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നത്.

അതേസമയം സുരക്ഷാ ഭീഷണി ചൂണ്ടികാട്ടി പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന്‍, സഞ്ജയ് സിംഗ് എന്നിവര്‍ക്ക് തീഹാര്‍ ജയിലില്‍ കഴിയുന്ന കെജ്‌രിവാളിനെ സന്ദര്‍ശിക്കാനുള്ള അനുമതി ജയില്‍ അധികൃതര്‍ നിഷേധിച്ചിരുന്നു.

മദ്യനയ അഴിമതിക്കേസില്‍ മാര്‍ച്ച് 21നാണ് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 15 വരെ കെജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് അറസ്റ്റ് ചോദ്യം ചെയ്തുള്ള അദ്ദേഹത്തിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്.

anaswara baburaj

Recent Posts

ഭർത്താവ് രാഹുലിനെതിരായ ആരോപണങ്ങൾ കള്ളമായിരുന്നെന്ന് യുവതി !കോളിളക്കം സൃഷ്ടിച്ച പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ അപ്രതീക്ഷിത ട്വിസ്റ്റ്

കോളിളക്കം സൃഷ്ടിച്ച പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. നിര്‍ണായക വെളിപ്പെടുത്തലുമായി പരാതിക്കാരിയായ യുവതി രംഗത്ത് വന്നു. സമൂഹ മാദ്ധ്യമത്തിൽ…

34 mins ago

ജാതി അധിക്ഷേപം ! സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി; ബന്ധപ്പെട്ട കോടതിയില്‍ ഹാജരാകാൻ നിർദേശം

മോഹിനിയാട്ടം നൃത്തകൻ ആര്‍.എല്‍.വി രാമകൃഷ്ണനെ അപമാനിച്ച കേസില്‍ നൃത്താദ്ധ്യാപിക സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ബന്ധപ്പെട്ട കോടതിയില്‍ ഹാജരാകാനും…

1 hour ago

മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്ന മാദ്ധ്യമ പ്രചാരണം തെറ്റ് !മോദിക്കൊപ്പം പ്രവർത്തിക്കുന്നതിൽ അഭിമാനമെന്ന് സുരേഷ്‌ഗോപി; സമൂഹമാദ്ധ്യമത്തിൽ കുറിപ്പ്

ദില്ലി: കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന വ്യാജ വാർത്തകൾ തള്ളി സുരേഷ് ഗോപി. കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരുമെന്നും മറിച്ചുള്ള വാർത്തകൾ…

3 hours ago

തൃശൂരിലെ തോൽവി !വിവാദങ്ങളെത്തുടർന്ന് ഡിസിസി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ച് ജോസ് വള്ളൂർ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ കെ . മുരളീധരനുണ്ടായ തോൽവിക്ക് പിന്നാലെ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങളുമായി ബന്ധപ്പെട്ട് ഡിസിസി അദ്ധ്യക്ഷ സ്ഥാനം…

4 hours ago