Kerala

തത്തകള്‍ അണ്ടര്‍ അറസ്റ്റ് , എന്‍ ഡി എയുടെ ജയം പ്രവചിച്ച തത്തകളെ തമിഴ്‌നാട് പോലീസ് കണ്ടുകെട്ടി ; ജ്യോതിഷികളും കസ്റ്റഡിയില്‍തത്തകള്‍ അണ്ടര്‍ അറസ്റ്റ് , എന്‍ ഡി എയുടെ ജയം പ്രവചിച്ച തത്തകളെ തമിഴ്‌നാട് പോലീസ് കണ്ടുകെട്ടി ; ജ്യോതിഷികളും കസ്റ്റഡിയില്‍

എൻ ഡി എ സ്ഥാനാർത്ഥി വിജയിക്കുമെന്ന് പ്രവചിച്ച തത്തകളെ തമിഴ്നാട് സർക്കാർ കണ്ടുകെട്ടി. കിളികളെ ഉപയോഗിച്ച് ഫലപ്രവചനം നടത്തിയതിന്റെ പേരിൽ കടലൂരിൽ അറസ്റ്റ് ചെയ്ത രണ്ട് തത്ത ജ്യോതിഷികളെയും തമിഴ് നാട് വനം വകുപ്പ് വിട്ടയച്ചു.തമിഴ് നാട്ടിലെ കടലൂർ പാർലമെൻ്റ് മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പ്രശസ്ത ചലച്ചിത്ര സംവിധായകൻ തങ്കർ ബച്ചാന്റെ ഭാഗ്യ കാർഡ് വായിക്കാൻ തത്തകളെ ഉപയോഗിച്ചുവെന്നാരോപിച്ച് തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ 81 കാരനായ ജ്യോത്സ്യൻ സെൽവരാജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൂടാതെ രണ്ട് തത്തകൾ അടങ്ങിയ ഇയാളുടെ കൂടും പിടിച്ചെടുത്തു

കടലൂരിനടുത്ത് തെന്നംപാക്കത്തുള്ള അഴകു മുത്തു അയ്യനാർ ക്ഷേത്രം സന്ദർശിച്ച അദ്ദേഹവും അനുയായികളും ഒരു തണൽ മരത്തിന്റെ ചുവട്ടിലേക്ക് നീങ്ങി. അപ്പോൾ അവിടെയുണ്ടായിരുന്ന ഒരു തത്ത ജ്യോത്സ്യൻ സെൽവരാജ് തങ്കർ ബച്ചാനോട് തന്റെ തത്തയെക്കൊണ്ട് ഒരു കാർഡ് എടുപ്പിക്കാൻ ആവശ്യപ്പെട്ടു. അത് സമ്മതിച്ച അദ്ദേഹം അവിടെ ഇരുന്നു തത്ത ഭാഗ്യം പറയുന്നത് കേട്ടു. തത്ത കൂട്ടിൽ നിന്ന് പുറത്തുവന്ന് ആ ക്ഷേത്രത്തിന്റെ മൂർത്തിയായ അഴകു മുത്തു അയ്യനാരുടെ ചിത്രമുള്ള ഒരു കാർഡ് എടുത്തു. കാർഡിൽ ദേശ അധിപനായ ദേവന്റെ ചിത്രമുണ്ടെന്നും ഇത് ശുഭസൂചനയായതിനാൽ വോട്ടെടുപ്പിൽ തങ്കർ ബച്ചാന്റെ വിജയം സുനിശ്ചിതമാണെന്ന് ജ്യോതിഷി പറഞ്ഞു. ഇതിൽ സന്തോഷം പ്രകടിപ്പിച്ച് തങ്കർബച്ചൻ വോട്ട് ചോദിക്കാൻ അടുത്ത സ്ഥലത്തേക്ക് പോയി.കൂടെ ഉണ്ടായിരുന്നവർ ഈ രംഗം ക്യാമറയിൽ ചിത്രീകരിക്കുന്നുണ്ടായിരുന്നു. തുടർന്ന് ഈ വീഡിയോയും ചിത്രങ്ങളും തമിഴകത്ത് സോഷ്യൽ മീഡിയയിൽ വൈറലായി മാറി.

anaswara baburaj

Recent Posts

എഎപിക്ക് ലഭിച്ചത് 7.08 കോടി രൂപയുടെ വിദേശ ഫണ്ട്! പാർട്ടി ചട്ടലംഘനം നടത്തിയെന്ന് റിപ്പോർട്ട്; വെളിപ്പെടുത്തലുമായി ഇ.ഡി

ദില്ലി ; മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ ആം ആദ്മി പാർട്ടിക്കെതിരെ പുതിയ ആരോപണവുമായി ഇ.ഡി. 2014-2022…

9 mins ago

സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മ്മാണം അവതാളത്തിൽ ! സംസ്ഥാനത്ത് മഴക്കാല പൂര്‍വ്വ പ്രവര്‍ത്തനം നടന്നിട്ടില്ല; സര്‍ക്കാരിനെ വിമര്‍ശിച്ച് വിഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ പെയ്തതോടെ തലസ്ഥാനം വെള്ളക്കെട്ടിലായ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രണ്ട് ദിവസം…

34 mins ago

പിന്നിൽ അമേരിക്കയും സൗദിയും കൂടി നടത്തിയ ഗൂഢാലോചനയോ ?

അപകട സാധ്യത മുൻകൂട്ടി അറിഞ്ഞുകൊണ്ട് എന്തിനു ഹെലികോപ്റ്റർ പറത്തി ? ആരെടുത്തു ആ നിർണായക തീരുമാനം ? മോശം കാലാവസ്ഥയും…

50 mins ago

ഐ എസിന്റെ ഭീകരാക്രമണ പദ്ധതി പൊളിച്ച് ഗുജറാത്ത് പോലീസ്! ശ്രീലങ്കൻ പൗരന്മാരായ നാല് ഭീകരർ അഹമ്മദാബാദിൽ പിടിയിൽ

അഹമ്മദാബാദ്: 4 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ അഹമ്മദാബാദ് വിമാനത്താവളത്തിൽ അറസ്റ്റിൽ. നാല് പേരെയും ​ഗുജറാത്ത് പൊലീസാണ് പിടികൂടിയത്. നാല് പേരും…

1 hour ago

ഹമാസിന് കൊടുത്ത പിന്തുണയ്ക്ക് ഇസ്രായേൽ കൊടുത്ത പണിയാണോ ഈ അപകടം

അപകടമോ അട്ടിമറിയോ ? അപ്രതീക്ഷിത തിരിച്ചടിയിൽ ഇറാന്റെ ഭാവിയെന്ത്

2 hours ago

ഡെങ്കിപ്പനിക്കും എലിപ്പനിക്കും സാധ്യത: ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ പ്രതിരോധ മരുന്നു കഴിക്കണം;ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.…

2 hours ago