India

“എന്റെ ഭർത്താവ് ഹിന്ദുവാണ്. ഞാനും ഹിന്ദുമതം സ്വീകരിക്കുന്നു” പ്രതികരണവുമായിമൊബൈൽ ഗെയിമിലൂടെ പ്രണയത്തിലായി അനധികൃതമായി ഇന്ത്യയിലെത്തിയതിന് അറസ്റ്റിലായി ജാമ്യം ലഭിച്ച പാക് യുവതി

നോയിഡ : മൊബൈൽ ഗെയിംമായ പബ്ജിയിലൂടെ സൗഹൃദത്തിലാവുകയും പിന്നീട് പ്രണയത്തിലായി അനധികൃതമായി ഇന്ത്യയിലെത്തിയ പാക് വനിത സീമ ഹൈദറിനും ഉത്തർപ്രദേശ് സ്വദേശി സച്ചിൻ മീണയ്ക്കും ജാമ്യം ലഭിച്ചു. തന്റെ നാലു കുട്ടികൾക്കൊപ്പം ഇന്ത്യയിലെത്തി നിയമവിരുദ്ധമായി താമസിച്ചു വരികയായിരുന്ന പാക് യുവതിയെ ഈ മാസം നാലിനാണ് പോലീസ് അറസ്റ്റ് ചെയ്തത്.

‘‘എന്റെ ഭർത്താവ് ഹിന്ദുവാണ്. അതുകൊണ്ട് ഞാനും ഹിന്ദുവാണ്.അദ്ദേഹമില്ലാതെ തനിക്ക് ജീവിക്കാൻ സാധിക്കില്ല. ഇപ്പോൾ ഞാനൊരു ഇന്ത്യക്കാരിയാണെന്നാണ് എനിക്കു തോന്നുന്നത്.” സീമ വ്യക്തമാക്കി. തന്റെ നാല് കുട്ടികളുടെ പേരും മാറ്റിയെന്നും അവർ ഇപ്പൊൾ സച്ചിനെ ‘സച്ചിൻ ബാബ’ എന്നാണ് വിളിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

മുപ്പതു വയസ്സുകാരിയായ സീമയും 25 വയസ്സുകാരനായ സച്ചിനും ഇക്കഴിഞ്ഞ മാർച്ചിൽ നേപ്പാളിൽ വച്ചാണ് വിവാഹിതരായിരുന്നു. കോവിഡ് കാലത്താണ് ഇരുവരും പബ്ജിയിലൂടെ പരിചയപ്പെട്ടത്.

കറാച്ചിയില്‍നിന്ന് ദുബായിലേക്കാണ് യുവതി ആദ്യം പോയത്. പിന്നീട് വിമാനമാർഗം അവർ നേപ്പാളിലെത്തി. തുടർന്ന് റോഡ് മാർഗം പൊഖാറയിലെത്തുകയും അവിടെ വച്ചാണ് സച്ചിനെ ആദ്യമായി നേരിൽ കാണുന്നതും. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും അവരവരുടെ രാജ്യങ്ങളിലേക്ക് തിരികെ പറന്നു. നാട്ടിലെത്തിയ സീമ ആദ്യം സ്വന്തം പേരിലുള്ള വസ്തു വിറ്റു. ഇതിലൂടെ കിട്ടിയ 12 ലക്ഷം രൂപയ്ക്കു ച്ച് തനിക്കും നാലു മക്കൾക്കുമുള്ള ടിക്കറ്റും നേപ്പാൾ വീസയും എടുത്തു. പിന്നീട് മെയ് മാസത്തിൽ ദുബായ് വഴി നേപ്പാളിലെത്തിയ സീമയും കുട്ടികളും പൊഖാറയിൽ കുറച്ചു നാൾ അവിടെ കഴിഞ്ഞു. പിന്നീട് കഠ്മണ്ഡുവിൽ നിന്നു ബസ് മാർഗം ദില്ലിയിലും പിന്നീട് മേയ് 13ന് ഗ്രേറ്റർ നോയിഡയിലും എത്തി. അവിടെ സീമയ്ക്കും കുട്ടികൾക്കും കഴിയാനായി സച്ചിൻ താമസസൗകര്യം ഒരുക്കിയിരുന്നു.

നിയമംലംഘിച്ച് ഇന്ത്യയിൽ പ്രവേശിച്ചതിനെ തുടർന്ന് ഈ മാസം 4 ന് സീമയെ പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃത കുടിയേറ്റക്കാരെ സംരക്ഷിച്ചതിൽ സച്ചിനെതിരെയും കേസെടുത്തു. കഴിഞ്ഞ ദിവസം സീമയ്ക്ക് ജാമ്യം ലഭിച്ചു. സീമയ്ക്ക് ഇന്ത്യയിൽ തുടരുന്നതിനുള്ള ഔദ്യോഗികമായ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

Anandhu Ajitha

Recent Posts

സിസ്റ്റർ അഭയക്കേസ് !പ്രതി ഫാദർ തോമസ് കോട്ടൂരിൻ്റെ പെൻഷൻ പിൻവലിച്ച് സർക്കാർ

സിസ്റ്റര്‍ അഭയ കേസ് പ്രതി ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ…

7 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദി ക്ക്‌ നന്ദി.. എനിക്കിത് പുതുജന്മം”CAA നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ചതിന് പിന്നാലെ കണ്ണ് നനയ്ക്കുന്ന പ്രതികരണവുമായി പാകിസ്ഥാൻ അഭയാർത്ഥി

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…

8 hours ago

കൽപ്പാത്തിയെ ജാതി വർണ്ണ വെറിയുടെ കേന്ദ്രമാകാൻ സഖാക്കളുടെ ശ്രമം|OTTAPRADAKSHINAM

വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia

8 hours ago

പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ

ബിജെപിക്ക് അട്ടിമറി ! പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ#loksabhaelection2024 #bjp

9 hours ago

കള്ളപ്പണക്കേസ് ! ജാർഖണ്ഡ് മന്ത്രി ആലംഗീർ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു

റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ്‌ മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…

9 hours ago