Tirupati
അത്ഭുതങ്ങൾ നിറഞ്ഞ തിരുമല വെങ്കിടേശ്വര ക്ഷേത്രം | Tirupati
ശിലാതോരണം എന്ന് അറിയപ്പെടുന്ന കരിങ്കല്ല് കൊണ്ടാണ് തിരുപ്പതിയിലെ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. അഗ്നിപർവ്വത സ്ഫോടനത്തിന്റെ ഫലമായി ഡെക്കാൻ പീഠഭൂമി ഉണ്ടായപ്പോളാണ് ഇത്തരത്തിലുള്ള കരിങ്കല്ലുകൾ രൂപപ്പെട്ടത്. മറ്റു ക്ഷേത്രങ്ങളിലെ വിഷ്ണു വിഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് തിരുമലയിലെ ഭഗവാന്റെ നിൽപ്പ് എന്നാണ് മുരുകൻ ഭക്തർ ചൂണ്ടിക്കാണിക്കുന്നത്. തിരുമലയിൽ ഒരു തീർത്ഥമുണ്ട്. ചന്ദ്ര പുഷ്കർണി എന്നാണ് ഈ തീർത്ഥത്തിന്റെ പേര്. ചന്ദ്ര ദോഷമുള്ളവർക്ക് ദോഷപരിഹാരത്തിന് പറ്റിയ സ്ഥലമായാണ് ജ്യോതിഷകാരന്മാർ തിരുപ്പതിയെ കണക്കാക്കുന്നത്. എന്നാൽ ബാലാജിയും ചന്ദ്രനും തമ്മിൽ എന്തെങ്കിലും ബന്ധമുള്ളതായി പുരാണങ്ങളിൽ പറയുന്നില്ല. എന്നാണ് മുരുകൻ ഭക്തരുടെ വാദം.
തിരുമലയിലെ ബാലജിയുടെ വിഗ്രഹവും തിരുച്ചെണ്ടൂരിലെ മുരുകൻ വിഗ്രഹവും തമ്മിൽ രൂപ സാദൃശ്യം ഉണ്ടെന്നാണ് മുരുകൻ ഭക്തരുടെ ഒരു വാദം. എന്നാൽ നേരത്തെ പറഞ്ഞ കാര്യങ്ങളെയൊക്കെ ഖണ്ഡിക്കുന്നതാണ് ബാലജി ഭക്തരുടെ വാദം. മനുഷ്യർക്ക് എത്തിച്ചേരാൻ കഴിയാത്ത വിധത്തിലുള്ള നിബിഡ വനമായിരുന്നു തിരുമല. വിഷ്ണു ഭക്തനായ രാമാനുജനാണ് തിരുമലയെ പ്രശസ്തമാക്കിയത്. അതിന് മുൻപ് അങ്ങനെ ഒരു സ്ഥലത്തേക്കുറിച്ച് തന്നെ ആളുകൾക്ക് അറിയില്ലായിരുന്നു. തിരുമലയിലെ ദേവ സങ്കൽപ്പവുമായി ബന്ധപ്പെട്ട് ശിവ ഭക്തരും വിഷ്ണു ഭക്തരും തമ്മിൽ ഒരു തർക്കം ഉണ്ടായി. തർക്കം രൂക്ഷമായപ്പോൾ ശ്രീ രാമാനുജൻ തന്നെ തിരുമലയിൽ എത്തിച്ചേർന്നു. രാമാനുജൻ ശിവഭക്തരെ കാര്യങ്ങൾ ധരിപ്പിക്കാ ശ്രമിച്ചെങ്കിലും അവർ അത് കേൾക്കാൻ തയ്യാറായില്ല.
അപ്പോൾ രാമാനുജൻ മറ്റൊരു കാര്യം മുന്നോട്ട് വച്ച് നാളെ നട തുറക്കുമ്പോൾ വിഗ്രഹത്തിൽ ശിവന്റെ ചിഹ്നമായ ത്രിശൂലമാണോ വിഷ്ണുവിന്റെ ചിഹ്നമായ ശംഖണോ വരുന്നതെന്ന് നോക്കാം. ഏത് ചിഹ്നമാണ് വരുന്നതെങ്കിൽ ആ ദേവനാണ് ഇതെന്ന് മനസിലാക്കാം. അങ്ങനെ ശക്തമായ കാവലിൽ നേരം പുലർന്നു. പിറ്റേ ദിവസം നട തുറന്ന് നോക്കുമ്പോൾ ശംഖും ചക്രവുമായിരുന്നു ദേവന്റെ കൈകളിൽ. രാത്രിയിൽ എന്താണ് സംഭവിച്ചതെന്ന കാര്യം ഇപ്പോഴും അത്ഭുതമാണ്.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…