Sunday, April 28, 2024
spot_img

രാജ്യം തിരിച്ചടിക്കാൻ ഒരുങ്ങിക്കഴിഞ്ഞു; ഡ്രോണ്‍ പ്രതിരോധ സാങ്കേതികവിദ്യ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ ആരാധനാലയമായി മാറാന്‍ തിരുപ്പതി ക്ഷേത്രം..!

തിരുപ്പതി: ജമ്മുകശ്മീരിലെ വ്യോമസേന താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങള്‍ക്ക് സുരക്ഷയ്ക്കായി ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ. ഈ തീരുമാനത്തിന് പിന്നാലെ ഡ്രോണ്‍ പ്രതിരോധ സാങ്കേതികവിദ്യ സ്ഥാപിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ഡി.ആര്‍.ഡി.ഒയുടെ ഡ്രോണ്‍ പ്രതിരോധ സാങ്കേതികവിദ്യ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ ആരാധനാലയമായി മാറാന്‍ തിരുപ്പതി ക്ഷേത്രം ഒരുങ്ങുന്നു

ഇക്കഴിഞ്ഞ ജൂലായ് ആറിന് കര്‍ണാകടയിലെ കോലാറില്‍ ഡി.ആര്‍.ഡി.ഒ ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങളുടെ ഒരു പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. തിരുപ്പതി ക്ഷേത്രത്തിന്റെ വിജിലന്‍സ് ആന്‍ഡി സെക്യൂരിറ്റി വിങിന്റെ തലവനായ ഗോപിനാഥ് ജാട്ടിയും വിവിധ സംസ്ഥാനങ്ങളിലെ പോലീസ് മേധാവികളും ഇതില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാ സംവിധാനം ക്ഷേത്രത്തില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഡി.ആര്‍.ഡി.ഒ അധികൃതര്‍ ഉടന്‍ ക്ഷേത്രം സന്ദര്‍ശിക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

പ്രധാനമായും ഡ്രോണുകളെ കണ്ടെത്തല്‍, ജാമിങ്, പ്രതിനടപടി സംവിധാനം എന്നിവയുള്‍പ്പെടുന്ന ഡി.ആര്‍.ഡി.ഒയുടെ ഒരു സംവിധാനത്തിന് 25 കോടി രൂപയാണ് വില. 100 സംവിധാനങ്ങളോ അതില്‍ കൂടുതലോ വാങ്ങുന്നതിനുള്ള ഓര്‍ഡര്‍ നല്‍കിയാല്‍ 22 കോടി രൂപയ്ക്ക് ലഭ്യമാകുന്നതാണ്.

ഈ സംവിധാനത്തിന് നാല് കിലോമീറ്റര്‍ പരിധിയില്‍ വരെയുള്ള ഡ്രോണുകളെ കണ്ടെത്താനും അതിന്റെ ലൊക്കേറ്റിങ് സിസ്റ്റത്തെ നിര്‍വീര്യമാക്കാനും സാധിക്കുന്നതാണ്. 150 മീറ്റര്‍ മുതല്‍ 1 കിലോമീറ്റര്‍ വരെ ദൂരപരിധിയിലുള്ള ചെറിയ ഡ്രോണുകളെ കണ്ടെത്തുകയും ലക്ഷ്യമിടുകയും നശിപ്പിക്കുകയും ചെയ്യുന്ന ‘ഹാര്‍ഡ് കില്‍’ ഓപ്ഷനും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles