Kerala

നാഗമ്പടം പാലം പൊളിച്ചു തുടങ്ങി

കോട്ടയം: ബോംബു വച്ച്‌ തകര്‍ക്കാന്‍ ശ്രമിച്ചിട്ടും ഒരു പോറല്‍ പോലും ഏല്‍ക്കാതിരുന്ന നാഗമ്പടം പാലം പൊളിച്ചു തുടങ്ങി. ഇന്ന് അര്‍ദ്ധരാത്രി 12 മണി മുതലാണ് പാലം പൊളിക്കാനുള്ള ജോലികള്‍ തുടങ്ങിയത്.പാലത്തെ പത്ത് കഷ്ണങ്ങളാക്കി അറുത്ത് മാറ്റുകയാണ് ചെയ്യുന്നത്. പാലം പൊളിക്കാനുള്ള രണ്ടു ശ്രമങ്ങളും പാഴയതോടെയാണ് പാലം അറുത്തു മാറ്റാന്‍ തീരുമാനിച്ചത്.

ബോംബ് വച്ചിട്ടു പോലും കുലുങ്ങാത്ത നാഗമ്പടം പാലം പൊളിക്കുന്നതിനെതിരെ പ്രതിഷേധത്തോടൊപ്പം നിരവധി ട്രോളുകളും ഇറങ്ങിയിരുന്നു. ബോംബ് ഉപയോഗിച്ച്‌ പാലം തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഒമ്പത് മണിക്കൂര്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു എന്നല്ലാതെ ഒന്നും സംഭവിച്ചില്ല. ഇതിനെ തുടര്‍ന്ന് വലിയ പരിഹാസമാണ് റയില്‍വെയും കരാറുകാരും നേരിടേണ്ടി വന്നത്.

പാലം അറുത്തുമാറ്റുമ്പോള്‍ 300ടണ്‍ ശേഷിയുള്ള രണ്ട് ക്രെയിനുകള്‍ പാലത്തിന്റെ ഇരുവശത്തും പ്രവര്‍ത്തിപ്പിക്കും. പാലത്തിന്റെ ആര്‍ച്ചുകളാണ് ആദ്്യം അറുത്തു മാറ്റുക. പൊളിക്കുമ്പോള്‍ പാലത്തിന്റെ ഭാഗങ്ങള്‍ താഴേക്ക് അടര്‍ന്നു വീഴാതിരിക്കാന്‍ ഇരുമ്പ് ബ്ലോക്കുകള്‍ ഉപയോഗിച്ച്‌ താങ്ങി നിര്‍ത്തും 24 മണിക്കൂറിനുള്ളില്‍ പാലം നീക്കം ചെയ്യാനാകുമെന്നാണ് റെയില്‍വെയുടെ കണക്ക്കൂട്ടല്‍. പാലം ബോംബ് ഉപയോഗിച്ച്‌ തകര്‍ക്കാന്‍ ശ്രമിച്ച്‌ അതേ കമ്പനിക്ക് തന്നെയാണ് ഇത്തണയും കരാര്‍ നല്‍കിയിട്ടുള്ളത്.

പാലം പൊളിക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെയാണ് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 21 പാസഞ്ചര്‍ ട്രെയിനുകളും അഞ്ച് എക്‌സ്പ്ര സ് ട്രെയിനുകളും റദ്ദാക്കി. ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തരിച്ചുവിടാനാണ് തീരുമാനം. അതേസമയം റോഡ് ഗതാഗതത്തിന് തടസമുണ്ടാകില്ലെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

B4 Admin

Recent Posts

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വയോധിക മരിച്ച സംഭവം: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ

കാസർകോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ ചീമേനി സ്വദേശിനി വി.വി. മാധവി (72) മരിച്ച സംഭവത്തിൽ ചികിത്സാപിഴവ്…

2 hours ago

ഭാരതിയ സൈന്യത്തെയും റാഫേൽ വിമാനങ്ങളെയും കുറിച്ചുള്ള പരാമർശം വിവാദത്തിൽ: ഹിമാചലിൽ മന്ത്രി ജഗത് സിങ് നേഗിക്കെതിരെ ബിജെപിയുടെ പ്രതിഷേധം ശക്തം

ഭാരതിയ സൈന്യം, ഓപ്പറേഷൻ സിന്ദൂർ, റാഫേൽ യുദ്ധവിമാനങ്ങൾ എന്നിവയെക്കുറിച്ച് ഹിമാചൽ പ്രദേശ് നിയമസഭയിൽ മന്ത്രി ജഗത് സിങ് നേഗി നടത്തിയ…

2 hours ago

ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഇംഫാൽ–സിൽച്ചാർ നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ചു: ആഴ്ചയിൽ രണ്ട് ദിവസം സർവീസ്, പുതിയ വിമാനത്താവള ടെർമിനൽ വികസനം വിലയിരുത്തി മണിപ്പൂർ മുഖ്യമന്ത്രി

മണിപ്പൂരിനെയും അസമിലെ ബരാക് താഴ്‌വരയെയും ബന്ധിപ്പിക്കുന്ന ഇംഫാൽ–സിൽച്ചാർ നേരിട്ടുള്ള വിമാന സർവീസ് ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചു. അലയൻസ് എയർ…

2 hours ago

സുപ്രീം കോടതി അനുമതി നൽകിയിട്ടും തിരുപ്പറങ്കുൻട്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചില്ല: പതിവ് ദീപമണ്ഡപത്തിൽ ചടങ്ങ് നടത്തി, ശക്തമായ പ്രതിഷേധവുമായി ഹിന്ദു സമൂഹം

സുപ്രീം കോടതിയുടെ ഒറ്റത്തവണ അനുമതി ഉണ്ടായിരുന്നിട്ടും തമിഴ്‌നാട്ടിലെ മധുര തിരുപ്പറങ്കുൻട്രം കുന്നിലെ വിവാദ ദീപത്തൂണിൽ ഇത്തവണ കാർത്തിക ദീപം തെളിയിച്ചില്ല.…

2 hours ago

സ്കൂൾ ബാഗുകളുടെ ഭാരത്തിന് വിട: അടുത്ത അധ്യയന വർഷം മുതൽ എൽ.പി വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസം!

വിദ്യാർത്ഥികളുടെ ശാരീരികാരോഗ്യം സംരക്ഷിക്കുന്നതിനായി സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള പ്രാഥമിക രൂപരേഖ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി; ആദ്യഘട്ടത്തിൽ ലോവർ പ്രൈമറി…

3 hours ago

വാട്സ്ആപ്പ് വെബ് ഉപയോഗത്തിൽ ജാഗ്രത വേണം: അനധികൃത പ്രവേശനത്തിനും ആൾമാറാട്ട തട്ടിപ്പിനും സാധ്യതയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

വാട്സ്ആപ്പ് വെബിലൂടെ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ…

4 hours ago